ചാ​ത്ത​ന്നൂ​ർ: ഭൂ​ത​നാ​ഥ​ക്ഷേ​ത്ര​ത്തി​ലേ​യ്ക്കു​ള്ള റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ട് വ​ള​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്നി​ട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ.
ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ന്നി​ലൂ​ടെ ഭൂ​ത​നാ​ഥ​ക്ഷേ​ത്ര​ത്തി​ലേ​ക്കും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദി​വ​സ​വും നൂ​റ് ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് ഈ ​രോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്.

റോ​ഡി​നി​രു​വ​ശ​വും കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​ത് മൂ​ലം വ​ഴി​യാ​ത്ര​ക്കാ​ർ ഭ​യ​ത്തോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. കാ​ട് വ​ള​ർ​ന്ന​തോ​ടെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യ റോ​ഡ് ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി.

വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ഒ​തു​ങ്ങി നി​ൽ​ക്കാ​ൻ സ്ഥ​ല​മി​ല്ല. വ​ള​ർ​ന്ന് പ​ന്ത​ലി​ച്ചു​കി​ട​ക്കു​ന്ന കാ​ട് അ​ടി​യ​ന്തി​ര​മാ​യി വെ​ട്ടി തെ​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.