‘തയ്യൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകണം’
1464823
Tuesday, October 29, 2024 7:02 AM IST
ചാത്തന്നൂർ: തയ്യൽ തൊഴിലാളികൾക്ക് ആൺ പെൺ വിത്യാസമില്ലാതെ അനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയാറാകണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി സോണി സത്യൻ ആവശ്യപ്പെട്ടു. ചാത്തന്നൂരിൽ കേരള ടൈലേഴ്സ് മസ്ദൂർ സംഘ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ആനുകൂല്യങ്ങൾ സ്ത്രീ തൊഴിലാളികൾക്ക് മാത്രമാണ് ലഭിക്കുന്നത്. അത് പുരുഷ തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ ജോയിന്റ് സെക്രട്ടറി സിന്ധു തിലക് രാജ് അധ്യക്ഷത വഹിച്ചു. ടൈലേഴ്സ് മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ടി. ദിവ്യ, ബിഎംഎസ് മേഖലാ പ്രസിഡന്റ് അരുൺ സതീശൻ, സെക്രട്ടറി ഉണ്ണി പാരിപ്പള്ളി, പഞ്ചായത്ത് അംഗങ്ങളായ ബീനരാജൻ, മീര ഉണ്ണി, മേഖലാ ട്രഷറർ പ്രിയങ്ക, വൈസ് പ്രസിഡന്റ് നിജ എന്നിവർ പ്രസംഗിച്ചു.