ഹൈവേ വില്ലേജ് സ്ഥാപിക്കണം
1465404
Thursday, October 31, 2024 6:38 AM IST
ചാത്തന്നൂർ: ഇത്തിക്കരയാറിന്റെ തീരത്ത് ഹൈവേ വില്ലേജ് സ്ഥാപിക്കണമെന്ന് ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തിക്കരയിൽ അടിപ്പാത സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്എൻ.കെ പ്രേമചന്ദ്രൻ എംപി മുഖേന കേന്ദ്ര റോഡ് -ട്രാസ്പോർട്ട്, ഹൈവേമന്ത്രി, എൻഎച്ച്എ ഐ എന്നിവർക്ക് നിവേദനം നൽകി. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീലാൽ, എൻ. ഉണ്ണികൃഷ്ണൻ, സുഭാഷ് പുളിയ്ക്കൽ, സിസിലി സ്റ്റീഫൻ, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്. മായ, ചാത്തന്നൂർ മുരളി, മണ്ഡലം പ്രസിഡന്റുമാരായ കെ. ബിനോയി, എസ്.വി. ബൈജുലാൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കൊട്ടിയം ആർ. സാജൻ, ചിറയത്ത് ശ്രീലാൽ തുടങ്ങിയവർ പ്രസംഗിച്ചു.