അഞ്ചൽ സെന്റ് ജോൺസ് കോളജിൽ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1465060
Wednesday, October 30, 2024 6:22 AM IST
അഞ്ചൽ: സർക്കാരിന്റെ നൂറുദിന കർമ പരിപാടികളോടനുബന്ധിച്ച് അഞ്ചൽ സെന്റ് ജോൺസ് കോളജിൽ റൂസ പദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. ചടങ്ങിൽ പുനലൂർ എംഎൽഎ പി.എസ് സുപാൽ അധ്യക്ഷത വഹിച്ചു.
മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറാൾ ഫാ.തോമസ് കയ്യാലക്കൽ മുഖ്യ സന്ദേശം നല്കി. കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. നിഷ തോമസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തംഗം സക്കീർ ഹുസൈൻ, കോളജ് റൂസാ കോർഡിനേറ്റർ ഡോ.ബ്രില്യന്റ് രാജൻ എന്നിവർ പ്രസംഗിച്ചു.
പദ്ധതി പ്രകാരം രണ്ടു കോടി രൂപയുടെ ധനസഹായമാണ് കോളജിന് അനുവദിച്ചത്. 4595 ചതുരശ്ര അടി വിസ്തീർണമുള്ള 4 പിജി ക്ലാസ് റൂമുകൾ, കോൺഫറൻസ് ഹാൾ , ബാക്ക് സ്റ്റേജ് റൂം , ടോയ് ലറ്റ് ഉൾപ്പെടുന്ന ഒരു നില, അക്കാദമിക് ബ്ലോക്ക് എന്നിവ പുതിയതായി നിർമിച്ചു. ഒരു കോടി രൂപയാണ് നിർമാണ ചെലവ്.
കൂടാതെ ലാബ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 4 ലക്ഷം രൂപയും നിലവിലുള്ള സംവിധാനങ്ങളുടെ പുനരുദ്ധാരണത്തിനായി 60 ലക്ഷം രൂപയും പ്രയോജനപ്പെടുത്തി.