അഞ്ചല്‍ ഉപജില്ല മുന്നിൽ
1465058
Wednesday, October 30, 2024 6:22 AM IST
കൊല്ലം: റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ ആദ്യ ദിനം അഞ്ചല്‍ ഉപജില്ല മുന്നില്‍. 415 പോയിന്റാണ് അഞ്ചല്‍ സ്വന്തമാക്കിയത്. 393 പോയിന്റുമായി ചടയമംഗലം ഉപജില്ലയും 373 പോയിന്റുമായി കൊല്ലം ഉപജില്ലയും തൊട്ടു പിന്നിലുണ്ട്.
സ്കൂളുകളില്‍ 168 പോയിന്റുമായി സിപിഎച്ച്എസ്എസ് കുറ്റിക്കാടാണ് ഒന്നാമത്. 148 പോയിന്റുമായി ജിഎച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റും 138 പോയിന്റുമായി ജിഎച്ച്എസ്എസ് ശൂരനാടും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
ഇന്നലെ സമാപിച്ച സയന്‍സ് ഫെയര്‍ വിഭാഗത്തില്‍ 107 പോയിന്റുമായി അഞ്ചല്‍ ഉപജില്ല ഒന്നാമതെത്തി. 101 പോയിന്റുമായി പുനലൂരും 100 പോയിന്റുമായി കരുനാഗപ്പള്ളിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 42 പോയിന്റുമായി ജിഎച്ച്എസ്എസ് അഞ്ചല്‍ വെസ്റ്റ് ശാസ്ത്രമേളയിലെ മികച്ച സ്കൂളായി. സമാപിച്ച ഗണിതമേള വിഭാഗത്തില്‍ 245 പോയിന്റുമായി ചടയമംഗലം ഉപജില്ല ഒന്നാമതെത്തി.
228 പോയിന്റുമായി അഞ്ചലും 219 പോയിന്റുമായി കരുനാഗപ്പള്ളിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഗണിതമേളയില്‍ 141 പോയിന്റുമായി സിപിഎച്ച്എസ്എസ് കുറ്റിക്കാട് സ്കൂളാണ് ഒന്നാമത്.
വേദികളിലെ കാഴ്ച കാണാനായില്ല
കൊല്ലം: ശാസ്ത്ര മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വേദികളിലെ കാഴ്ചകൾ അന്യമായിരുന്നു. അവരുടെ നിർമാണ പ്രവൃത്തികൾ രാവിലെ 10 ന് തന്നെ തുടങ്ങിയിരുന്നു. 11 അംഗ ഗ്രൂപ്പുകളാണ് കൂടുതൽ സജീവമായിരുന്നത്. ശാസ്ത്രമേള, ഗണിതശാസ്ത്രമേള' സാമൂഹ്യ ശാസ്ത്രമേള, ഐറ്റി മേള, വൊക്കേഷണൽ എക്സ്പോ എന്നിവയാണ് ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് മികവ് പകരുന്നത്.