വൈദ്യുതി ജീവനക്കാരുടേയും പെൻഷൻകാരുടേയും പ്രകടനം ഇന്ന്
1465543
Friday, November 1, 2024 2:02 AM IST
കൊല്ലം: വൈദ്യുതി ബോർഡിലെ ട്രേഡ് യൂണിയനുകളുടേയും ഓഫീസർമാരുടേയും പെൻഷൻകാരുടേയും കരാർ ജീവനക്കാരുടേയും സംയുക്ത സമര സംഘടനയായ എൻസിസിഒഇഇഇ (നാഷണൽ കോ-ഓർഡിനേഷൻ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആന്‍ഡ് എൻജിനീയേഴ്സ്) പ്രക്ഷോഭത്തിലേക്ക്.
കമ്പനിവത്കരണ നടപടികളുടെ ഭാഗമായി രൂപം കൊണ്ട ത്രികക്ഷി കരാറിൽ നിന്നും സംസ്ഥാന സർക്കാർ ഒഴിവായി മാസ്റ്റർ ട്രസ്റ്റിലേക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടി നൽകുന്നത് നിർത്തലാക്കുന്ന പവർ സെക്രട്ടറിയുടെ ഉത്തരവുകൾ പിൻവലിക്കുക, മാസ്റ്റർട്രസ്റ്റ് വിഷയത്തിൽ ജീവനക്കാരുടേ പെൻഷൻകാരുടേയും സംഘടനകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകുക, വേതന പരിഷ്ക്കരണ കരാറുകൾക്ക് ധനകാര്യ വകുപ്പ് അംഗീകാരം നൽകുക, 2022 മുതൽ കുടിശികയായ ക്ഷാമബത്തയും ക്ഷാമാശ്വാസവും വിതരണം ചെയ്യുക എന്നീആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.
ഇന്ന് സംസ്ഥാനത്തൊട്ടാകെ സെക്ഷൻ ഓഫീകൾ കേന്ദ്രീകരിച്ച് പ്രകടനവും പൊതുയോഗവും നടത്തും. 29 ഡിവിഷൻ ഓഫീസുകൾക്ക് മുമ്പിലും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും.