ഇന്ദിരാഗാന്ധി രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിച്ചു: പി. രാജേന്ദ്ര പ്രസാദ്
1465546
Friday, November 1, 2024 2:02 AM IST
കൊല്ലം: രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്ത് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ മനസിന്റെ ഉടമ ആയിരുന്നു ഇന്ദിരാഗാന്ധിയെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്.
ഇന്ദിരാഗാന്ധിയുടെ 40-ാമത് ചരമ വാർഷിക അനുസ്മരണവും സർദാർ വല്ലഭായി പട്ടേലിന്റേയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും ജന്മദിനാഘോഷവും ഡിസിസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്ക് ദേശവത്കരണത്തിലൂടെ സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന ഇന്ത്യയെ സൃഷ്ടിച്ചതും ലോകത്തെ സൈനിക ശക്തികളിൽ ഒന്നായി ഇന്ത്യയെ വളർത്തിയെടുക്കാൻ കഴിഞ്ഞതും ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമായിരുന്നു.
ഇന്ത്യ കണ്ട ആഭ്യന്തര മന്ത്രിമാരിൽ ഉരുക്ക് മനുഷ്യനായിരുന്നു സർദാർ വല്ലഭായി പട്ടേലെന്നും, രാഷ്ട്രീയ രംഗത്ത് പകരം വയ്ക്കാനില്ലാത്ത മനുഷ്യ സ്നേഹിയായിരുന്നു ഉമ്മൻചാണ്ടിയെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എ. ഷാനവാസ്ഖാൻ, എ.കെ. ഹഫീസ്, പി. ജർമിയാസ്, സൂരജ് രവി, കെ. ബേബിസൺ, ചിറ്റുമൂല നാസർ, എൻ. ഉണ്ണികൃഷ്ണൻ, ആദിക്കാട് മധു, എസ്. ശ്രീകുമാർ, കായിക്കര നവാബ്, ത്രിദീപ് കുമാർ, ജി. ജയപ്രകാശ്, എച്ച്. അബ്ദുൽ റഹുമാൻ, ആർ. രമണൻ, പാലത്തറ രാജീവ്. ഡി. ഗീതാകൃഷ്ണൻ, മുണ്ടയ്ക്കൽ രാജശേഖരൻ, ജി.കെ. പിള്ള, സാബ്ജാൻ, സജീവ് പരിശവിള, ശാന്തിനി ശുഭദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.
കിഴക്കേ കല്ലടയിൽ
കുണ്ടറ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനാചരണവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവും കോൺഗ്രസ് ചിറ്റുമല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടന്നു.
ശക്തികുളങ്ങരനോർത്തിൽ
കൊല്ലം: കോണ്ഗ്രസ് ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണവും സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി ജന്മദിനാഘോഷവും സംഘടിപ്പിച്ചു.
കാവനാട് കോണ്ഗ്രസ് ഭവനിൽ മുന്പിൽ സംഘടിപ്പിച്ച അനുസ്മരണം മണ്ഡലം മുൻ പ്രസിഡന്റ് ഫ്രാൻസിസ് സ്റ്റാൻസിലാവിസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കിടങ്ങിൽ സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ്, കെ. ഗോപകുമാർ, സേവ്യർ മത്യാസ്, രവീന്ദ്രൻ പിള്ള, ഉല്ലാസ്, മനോജ് പാഞ്ചിക്കാട്ട് കൃഷ്ണപ്രസാദ്, എം. യേശുദാസൻ, റെക്സ്ഹാരോൾഡ്, മുണ്ടേഴം ബാബു, ജോസ് റിച്ചാർഡ്, വേണു, ശാരിക, രാധിക, ശ്രീദേവി, മണികണ്ഠൻ, റോയി ഓസ്റ്റിൻ, ലാസർ അലോഷ്യസ്, ചന്ദ്രൻ മരത്തടി എന്നിവർ പങ്കെടുത്തു.
അനുസ്മരണ യോഗത്തിൽ ചിറ്റുമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി ഉദ്ഘാടനം ചെയ്തു. കോശി അലക്സ് അനുസ്മരണ സന്ദേശം നൽകി. ജോർജ്കുട്ടി, ശ്രീജിത്ത് കൊടുവിള, ജതിൻ, സൈമൺ, ജോയി, ബിജു ലോറൻസ്, നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
കിളികൊല്ലൂരിൽ
കിളികൊല്ലൂർ: കോൺഗ്രസ് കോളജ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർദാർ വല്ലഭായി പട്ടേൽ ജന്മദിനാഘോഷവും ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനാചരണവും നടത്തി. അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ് ഉദ്ഘാടനം ചെയ്തു. കോളജ് ഡിവിഷൻ പ്രസിഡന്റ് മൻസൂർ അധ്യക്ഷത വഹിച്ചു.
മുൻ കൗൺസിലർ ലൈലാകുമാരി, പി.കെ. അനിൽകുമാർ, ഷെഫീക്ക് കിളികൊല്ലൂർ, ശ്രീകുമാർ അയത്തിൽ, ആർ. ശശിധരൻ പിള്ള, പ്രസാദ് കുളത്തുങ്കര, ഉദയൻ പുന്നേത്ത്, സന്തോഷ്, ഹബീബ് വസന്ത ജയരാജ്, അനന്ദു എന്നിവർ പ്രസംഗിച്ചു.
തൃക്കോവിൽ വട്ടത്ത്
കൊല്ലം: ഇന്ദിരാ പ്രിയദർശിനിയുടെ ഭരണ സാമർഥ്യവും നേതൃത്വപാടവും, യുവാക്കൾ മാതൃകയാക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജഹാൻ പുതുച്ചിറ. തൃക്കോവിൽ വട്ടം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഡീസന്റ് ജംഗ്ഷനിൽ നടത്തിയ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ അനുസ്മരണവും, സർദാർ വല്ലഭായി പട്ടേൽ, ഉമ്മൻചാണ്ടി ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സതീഷ് കുമാർ, വിൽസണ് സുധീർ, സുലൈമാൻ, ഷാജി കുറുമണ്ണ, രാജീവ്, സത്യൻ, മണികണ്ഠൻ നടുവിലക്കര, വാസുദേവൻപിള്ള, മണികണ്ഠൻ മുഖത്തല, ഗംഗാദേവി, സീതാഗോപാൽ, കെ.ആർ. രാജേന്ദ്രൻ, വിക്രമൻപിള്ള, രാജേന്ദ്രപ്രസാദ്, ചന്ദ്രൻപിള്ള ആലുംമൂട്, ജയിംസ് നടുവിലക്കര, മോഹനചന്ദ്രൻ, ബാലൻപിള്ള, മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു.
കിഴക്കനേലയിൽ
പാരിപ്പള്ളി: കിഴക്കനേല വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേൽ ജന്മദിന ആഘോഷവും സംഘടിപ്പിച്ചു.
ഡിസിസി മെമ്പർ പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. പരവൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി റഹീം നെട്ടയം അധ്യക്ഷത വഹിച്ചു.
പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജു കിഴക്കനേല, വാർഡ് മെമ്പർ റീനാമംഗലത്ത്, മണ്ഡലം ജനറൽ സെക്രട്ടറി മാരായ വിഷ്ണു, എസ്.എസ്. സിംഗ് കിഴക്കനേല, വാർഡ് പ്രസിഡന്റ് എൽ. ആനന്ദൻ, എസ്. അനീഷ് എന്നിവർ പ്രസംഗിച്ചു.
പാരിപ്പള്ളിയിൽ
പാരിപ്പള്ളി : പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് നേതൃത്വം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമയ്ക്കായി ഉമ്മൻചാണ്ടി മെമ്മോറിയൽ ഗവ. മെഡിക്കൽ കോളജ് എന്ന പേരിടണമെന്ന് കെപിസിസി മെമ്പർ നെടുങ്ങോലം രഘു ആവശ്യപ്പെട്ടു. പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം, സർദാർ വല്ലഭായി പട്ടേൽ ജന്മദിനം, ഉമ്മൻ ചാണ്ടി ജന്മദിനം എന്നീ പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ്ആർ.ഡി. ലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മുൻ പ്രസിഡന്റ് ബിജു പാരിപ്പള്ളി, ഡിസിസി മെമ്പർ പാരിപ്പള്ളി വിനോദ്, ദൃശ്യ സജീവ്, എം.എ. സത്താർ, ബാബു. എസ്. പാരിപ്പള്ളി, നൗഷാദ്, അനിൽ അക്കാദമി, രവീന്ദ്ര കുറുപ്പ്, ശശിധരൻ പാമ്പുറം, ശശാങ്കൻ മുപ്പറവട്ടം, നിജാബ് മൈലവിള എന്നിവർ പ്രസംഗിച്ചു.
ചാത്തന്നൂരിൽ
ചാത്തന്നൂർ: ലോക ചരിത്രത്തിൽ മറക്കാനാകാത്ത രക്തസാക്ഷിത്വമാണ് ഇന്ദിരാ ഗാന്ധിയുടേതെന്ന് ഡിസിസി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ. ചാത്തന്നൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, സർദാർ വല്ലഭായ് പട്ടേൽ ജന്മദിന സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്വല സമരമുഖങ്ങളിലൂടെ ദേശാഭിമാനം കാത്തു സൂക്ഷിച്ച സർദാർ വല്ലഭായി പട്ടേൽ ഉൾപ്പെടെ ഉള്ള കോൺഗ്രസ് നേതാക്കളെ രാഷ്ട്രീയ എതിരാളികൾ അംഗീകരിച്ചു തുടങ്ങിയത് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ അവർ എടുത്ത ദേശവിരുദ്ധ നിലപാടുകളുടെ പശ്ചാത്താപമാണെന്നും അദ്ദേഹം പറഞ്ഞു. നെടുങ്ങോലം വടക്കേ മുക്ക് ജംഗ്ഷനിൽ നടന്ന യോഗത്തിൽ ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അധ്യക്ഷനായി.
ചിറക്കരപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുജയ്കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എൻ. സത്യദേവൻ, റാംകുമാർ രാമൻ, അഡ്വ. സിന്ധു വിനോദ്, ഷൈലജ പ്രേം, കെ. ബാലചന്ദ്രൻ, ആർ. അഴകേശൻ, ചാത്തന്നൂർ രാമചന്ദ്രൻപിള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.വി. ബൈജുലാൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലീ രാജിസ് തുടങ്ങിയവർ പ്രസംഗിച്ചു.
കൊല്ലൂർവിള വെളിയിൽ
കൊല്ലം: കൊല്ലൂർവിള വെളിയിൽ കുളങ്ങര ജംഗ്ഷനിൽ സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതിസംഗമം കെപിസിസി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. ഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ക രാഷ്ട്രങ്ങളുടെ നെറുകയിലേയ്ക്ക് ഇന്ത്യയെ ഉയർത്തിയ ഭരണാധികാരിയെന്ന നിലയിൽ ഇന്ദിരാജിയുടെ നാമം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് നിർവാഹക സമിതി അംഗം ജി. ശ്രീജിത് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം പ്രസിഡന്റ് ബൈജു ആലുംമൂട്ടിൽ, കോൺഗ്രസ് ഭാരവാഹികളായ മോഹനൻ, ജ്യോതി കൃഷ്ണ, മഞ്ജു, സോളി, മണികണ്ഠൻ ഇരവിപുരം, ഉമേഷ് കൂട്ടപ്പള്ളിയിൽ, എം.ജെ.എസ്. മണി, ക്രിസ്റ്റഫർ, അഭിനന്ദ് വാറുവിൽ, ഗിരീഷ് കുന്നത്ത്കാവ്, എസ്. കണ്ണൻ, മനോജ് പണ്ടാലയ്ക്കൽ, ജയൻ പുത്തൻനട, സുനിൽ തെക്കേവിള, പ്രഹ്ലാദൻ, രാജു ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
പരവൂരിൽ
പരവൂർ: പി.എൻ.പണിക്കർ ഫൗണ്ടേഷനും പരവൂർ ഗ്രാമശ്രീയും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പുനരർപ്പണ ദിനമായി ആചരിച്ചു.ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും പുനരർപ്പണ പ്രതിജ്ഞയും എടുത്തു. ഗ്രാമശ്രീ പ്രസിഡന്റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഷൗക്കത്തലി കുഞ്ഞുമോൻ, മനു പ്രസാദ്, എസ്.എസ്. ശ്രീജ, ഖദീജ എന്നിവർ പ്രസംഗിച്ചു.
ചവറയിൽ
ചവറ: കെപിസിസി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ റോസ് ആനന്ദ് അധ്യക്ഷനായി. ഐഎൻടിയൂസി ജില്ലാ ജനറൽ സെക്രട്ടറി ചവറ ഹരീഷ് കുമാർ, മേഖലാ പ്രസിഡന്റ് ജോസ് വിമൽ രാജ്, ഗാന്ധി ദർശൻ സമിതി ജില്ലാ സെക്രട്ടറി ബാബു ജി.പട്ടത്താനം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജി രഞ്ജിത്ത് തുടങ്ങിയവര് പ്രസംഗിച്ചു. നീണ്ടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നീണ്ടകര കോൺഗ്രസ് ഭവനിൽ ഇന്ദിരാജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് പവിഴപറമ്പിൽ പുഷ്പരാജ്ൻ ഉദ്ഘാടനം ചെയ്തു. ശശികുമാർ, ശിവലാൽ, സന്തോഷ്, എസ്.എൻ. വേണു, ആൽബർട്ട്, ജോൺസൻ, രാജു തുടങ്ങിയവര് പ്രസംഗിച്ചു .
പന്മനയിൽ
പന്മന: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പന്മന കോൺഗ്രസ് ഭവനിൽ ഇന്ദിരാ പ്രിയദർശിനിയുടെ നാല്പതാമത് രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മാമൂലയിൽ സേതു കുട്ടൻ, യൂസഫ് കുഞ്ഞ്, കോലത്ത് വേണുഗോപാൽ, കറുത്തേടം, അൻവർ കാട്ടിൽ, ശാലിനി, ഷംല തുടങ്ങിയവർ പ്രസംഗിച്ചു.