ഗ്രീൻ ഹൈഡ്രജൻ സന്ദേശവുമായി എട്ടാം ക്ളാസ് വിദ്യാർഥിനികൾ
1465392
Thursday, October 31, 2024 6:31 AM IST
കൊല്ലം: ഗ്രീൻ ഹൈഡ്രജൻ സന്ദേശവുമായാണ് പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ധ്വനി മനോജും ഹിബ ഫാത്തിമയും എത്തിയത്. കാറ്റ്, സോളാർ എന്നിവയിൽ നിന്ന് ഊർജം ഉത്പാദിപ്പിച്ച് വൈദ്യുത വിശ്ലേഷണങ്ങളിലൂടെ വേർതിരിച്ചെടുത്ത് ടാങ്കുകളിൽ സംഭരിച്ച് കാർബണിന്റെ അളവ് കുറയ്ക്കുന്ന പദ്ധതിയാണ് കുട്ടികൾ അവതരിപ്പിച്ചത്.
വളം നിർമാണം, റോക്കറ്റ് നിർമാണം, തുടങ്ങിയവയിൽ ഉത്പാദിപ്പിക്കുന്ന കാർബൺ ഡയോക്സൈഡിനെ പൂർണമായി വലിച്ചെടുത്ത് അന്തരീക്ഷ മലിനീകരണം തടയാൻ സഹായിക്കുന്നതാണ് പ്രോജക്ട്. ധ്വനി മനോജും സഹപാഠിയും ചേർന്നൊരുക്കിയ സ്റ്റിൽ മോഡലിന് സബ് ജില്ലാ തലത്തിൽ നേരത്തേ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.