പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ സംഗമം ഇന്ന്
1465547
Friday, November 1, 2024 2:02 AM IST
കൊല്ലം: ക്ഷാമാശ്വാസ കുടിശിക കവർന്നെടുക്കുന്ന സർക്കാർ നയത്തിനെതിരെ ജില്ലയിലെ 15 ട്രഷറി കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ അറിയിച്ചു.
ഏതാനും മാസങ്ങൾക്ക് മുൻപ് രണ്ട് ശതമാനം ക്ഷാമാശ്വാസത്തിന്റെ 39 മാസത്തെ കുടിശിക തട്ടിയെടുത്ത സർക്കാർ മൂന്ന് ശതമാനം ക്ഷാമാശ്വാസത്തിന്റെ 40 മാസത്തെ കുടിശികയാണ് കവർന്നെടുക്കാൻ ഒരുമ്പെടുന്നത്.
അടിസ്ഥാന പെൻഷന്റെ 78 ശതമാനം നഷ്ടപ്പെട്ട പെൻഷൻകാരന് 120 ശതമാനം വരുന്ന തുകയാണ് എന്നെന്നേയ്ക്കുമായി നഷ്ടമാകുന്നത്. ഈ വയോജന ദ്രോഹ നിലപാടിൽ പ്രതിഷേധിച്ച് നടക്കുന്ന ട്രഷറി മാർച്ചിലും പ്രതിഷേധ സംഗമത്തിലും ആയിരത്തോളം പെൻഷൻകാർ പങ്കെടുക്കും.