ഗതാഗത കുരുക്കിനു പരിഹാരവുമായി രാഹുലും അജു ജോണും
1465390
Thursday, October 31, 2024 6:31 AM IST
കൊല്ലം: പ്രധാന ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നലുകള്‍ മൂലമുള്ള ഗതാഗത കുരുക്കില്‍പെടാതെ ലക്ഷ്യസ്ഥാനത്ത് എത്താനായി കവര്ലീഫ് ഇന്റര്‍ചെയിഞ്ച്' ട്രാഫിക് സംവിധാനത്തിന്റെ വര്‍ക്കിംഗ് മോഡല്‍ അവതരിപ്പിച്ച് വിദ്യാർഥികൾ ശ്രദ്ധ നേടി.
പത്തനാപുരം മഞ്ഞക്കാല ഐജിഎം വിഎച്ച്എസ്എസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ എസ്. രാഹുലും അജു അഞ്ജു ജോണുമാണ് ട്രാഫിക് കുരുക്കിന് പരിഹാരം അവതരിപ്പിച്ചത്. വിദേശരാജ്യങ്ങളില്‍ നടപ്പാക്കി ചെയ്ത് വിജയിച്ച ഗതാഗത സംവിധാനമാണിത്.
ന്യൂജഴ്സിയിലാണ് ഈ രീതി ആദ്യമായി പരീക്ഷിച്ചത്. ചെന്നൈയിൽ കവര്ലീഫ് ഇന്റര്‍ചെയിഞ്ച് മാതൃകയില്‍ റോഡ് നിര്‍മിച്ചിട്ടുണ്ട്.