ചാ​ത്ത​ന്നൂ​ർ: പ​ര​വൂ​ര്‍, നെ​ടു​ങ്ങോ​ലം, മീ​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ചാ​ത്ത​ന്നൂ​രി​ലെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി പ​ര​വൂ​ര്‍-​ചാ​ത്ത​ന്നൂ​ര്‍ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. പ​ര​വൂ​രി​ല്‍ നി​ന്ന് രാ​വി​ലെ 8.20 ന് ​ആ​ണ് സ​ര്‍​വീ​സ് തു​ട​ങ്ങു​ന്ന​ത്.

മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നും കെ​എ​സ്ആ​ര്‍​ടി​സി മേ​ലാ​ധി​കാ​രി​ക​ള്‍​ക്കും ചാ​ത്ത​ന്നൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ച​ത്.

ചാ​ത്ത​ന്നൂ​രി​ല്‍ എ​ത്തി​യ ബ​സി​ന് സ്‌​കൂ​ള്‍ പ്ര​ഥ​മാ​ധ്യാ​പി​ക സി.​എ​സ്. സ​ബീ​ല ബീ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും സ്വീ​ക​ര​ണം ന​ല്‍​കി. പ​ര​വൂ​രി​ല്‍ നി​ന്ന് ചാ​ത്ത​ന്നൂ​രി​ലേ​ക്ക് രാ​വി​ലെ 6.20 നും 8.20 ​നും ചാ​ത്ത​ന്നൂ​രി​ല്‍ നി​ന്ന് പ​ര​വൂ​രി​ലേ​ക്ക് ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 നും 4.45 ​നും ര​ണ്ട് സ​ര്‍​വീ​സു​ക​ള്‍ വീ​ത​മാ​ണു​ള്ള​ത്.