ചാത്തന്നൂർ കാഞ്ഞിരംവിള ക്ഷേത്രം - ഞവരൂർ റോഡ് പുനർ നിർമിക്കണം
1464828
Tuesday, October 29, 2024 7:02 AM IST
ചാത്തന്നൂർ: കാഞ്ഞിരംവിള ക്ഷേത്രം - ഞവരൂർ റോഡ് വർഷങ്ങളായി പൂർണമായി തകർന്ന് കിടന്നിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. റോഡിലെ കുഴികളും വെള്ളക്കെട്ടും കാരണം ജനങ്ങൾക്ക് യാത്ര ദുസഹമാകുന്നു. ഞവരൂർ ഭാഗത്ത് പൂർണമായി ടാറിംഗ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടു തകർന്നു കിടക്കുകയാണ്.
ഇരുചക്രവാഹനങ്ങൾക്കു സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. കാൽനടയാത്രയ്ക്കു തടസമായ നിലയിൽ റോഡിലെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നു. ദേശീയപാത നിർമാണത്തെ തുടർന്നു മാമ്പള്ളിക്കുന്നം, ചാത്തന്നൂർ ജംഗ്ഷനിൽ നിന്ന് വൈദ്യുതി ഭവൻ, എംഇഎസ് കോളജ്, സെന്റ് ജോർജ് സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്താനുള്ള റോഡ് കൂടിയാണിത്. പഞ്ചായത്തിനാണ് റോഡിന്റെ നിർമാണ ചുമതല. അടിയന്തരമായി റോഡ് പുനർ നിർമാണം നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.