വെള്ളിമൺ- പുലിക്കുഴി കായലോര ടൂറിസം പദ്ധതികൾ നടപ്പാക്കണം
1465540
Friday, November 1, 2024 2:02 AM IST
കുണ്ടറ: വെള്ളിമൺ -പുലിക്കുഴി കായലോര മേഖലയിൽ ടൂറിസം പദ്ധതികൾ നടപ്പാക്കണമെന്ന് പെരിനാട് സിപിഎം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. എം.ബി. രാജു, മിഥുൻ, രേഷ്മ, കെ. ഗീത എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു.
പൊതുസമ്മേളനം എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്.എൽ. സജികുമാർ, സുരേഷ് ബാബു, സി. സന്തോഷ്, എൽ. അനിൽ എന്നിവർ പ്രസംഗിച്ചു. 15 അംഗ ലോക്കൽ കമ്മിറ്റിയേയും സെക്രട്ടറിയായി വി. മനോജിനേയും തെരഞ്ഞെടുത്തു.