കളക്ടറേറ്റ് ബോംബ് സ്ഫോടന കേസ്: വിധി പറയുന്നത് മാറ്റി
1465062
Wednesday, October 30, 2024 6:22 AM IST
കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടന കേസില്‍ വിധി പറയുന്നത് മാറ്റി. പ്രോസിക്യൂഷന് തെളിവുകളിലും സാക്ഷിമൊഴികളിലും കോടതിയ്ക്ക് കൂടുതല്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് വിധി പറയുന്നത് നീട്ടിയത്. ഇത് സംബന്ധിച്ച് ഇന്നലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ മുമ്പാകെ വാദം നടന്നിരുന്നു.
വാദം ഇന്നും തുടരും. കൂടാതെ കേസില്‍ യുഎപിഎ ചുമത്തിയത് നിശ്ചിത സമയത്തിന് ശേഷമാണെന്ന പ്രതിഭാഗത്തിന്റെ വാദത്തിലും പ്രോസിക്യൂഷനോട് കൂടുതല്‍ വിവരങ്ങള്‍ കോടതി ആരാഞ്ഞു. നേരത്തെയുള്ള കേസുകളില്‍ യുഎപിഎ ചുമത്തുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സുപ്രീംകോടതി ഉത്തരവ് ഉള്‍പ്പെടെ ഹാജരാക്കി യുഎപിഎ നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന് വാദിച്ചു.
കേസില്‍ പ്രോസിക്യൂഷന് നല്കിയ തെളിവുകള്‍ സാധൂകരിക്കുന്ന സാക്ഷിമൊഴികളും രേഖകളും കോടതിയില്‍ ഇതുവരേയും ഹാജരാക്കാത്തത് സംബന്ധിച്ചും കോടതി ചോദ്യമുയര്‍ത്തി. കേസിലെ അഞ്ചാം പ്രതിയെ മാപ്പുസാക്ഷിയാക്കിയത് സംബന്ധിച്ചു കോടതി സംശയം പ്രകടിപ്പിച്ചു.
2016 ജൂണ്‍ 15നു രാവിലെയാണ് കളക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ സ്ഫോടനം. നടന്നത്. ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരീം രാജ (33), ദാവൂദ് സുലൈമാന്‍ (27), ഷംസുദീന്‍ എന്നിവരാണു പ്രതികള്‍.