കറിവേപ്പില കൃഷിയിൽ നൂറുമേനി വിജയവുമായി വിജയന്
1460787
Saturday, October 12, 2024 5:51 AM IST
കൊട്ടാരക്കര: ആയൂർവേദ വകുപ്പിൽ നിന്ന് വിരമിച്ചയാളിന് കറിവേപ്പില കൃഷിയിൽ നൂറുമേനി വിജയം. കുളക്കട കുറ്ററ കൊല്ലന്റയത്ത് വിജയനാണ് കറിവേപ്പില കൃഷിയിൽ വിജയഗാഥ രചിക്കുന്നത്.
വിരമിച്ചശേഷം വെറുതെയിരിക്കുമ്പോഴാണ് മൂന്ന് നാല് തൈ നട്ടത്. അത് മണവും രുചിയുമുള്ള നല്ല ഫലം കൊടുത്തു. പിന്നീടാണ് ഇത് കൃഷിയാക്കിയാലോയെന്ന ചിന്തയുണ്ടായത്. തുടർന്ന് കൂടുതൽ സ്ഥലത്ത് കറിവേപ്പില തൈ നട്ടു.
ഇതെല്ലാം പുഷ്ടിപ്പെട്ട് വളർന്നു. യാതൊരു വിധ രാസവളങ്ങളും ചേർക്കാതെയാണ് കൃഷി. ചാമ്പലും ചാണകവുമാണ് വളം. സുഗന്ധം പരത്തുന്നതാണ് വിജയന്റെ കറിവേപ്പില.
തുരുത്തിലമ്പലം കാർഷിക വിപണിയിലാണ് വിൽക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് കെട്ട് കറിവേപ്പിലയാണ് വിപണിയിലെത്തിച്ചത്. ഇതെല്ലാം ലേലത്തിൽ പോകുകയും ചെയ്തു.