അഷ്ടമുടി ഉരുൾനേർച്ച ഉത്സവം ഇന്നുമുതൽ
1460184
Thursday, October 10, 2024 6:45 AM IST
കൊല്ലം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ ഉരുൾ നേർച്ച ഉത്സവം ഇന്ന് രാവിലെ ആറിന് ആരംഭിച്ച് 12 ന് രാത്രി എട്ടിന് സമാപിക്കും. ഇന്ന് രാവിലെ ആറിന് ഉരുൾ നേർച്ച തുടങ്ങും.
നാളെ രാവിലെ ഒമ്പതിന് ആധ്യാത്മിക പ്രഭാഷണം, ഉച്ചകഴിഞ്ഞ് മൂന്നിന് കാവ്യകൗമുദിയുടെ കവിയരങ്ങ്.
വൈകുന്നേരം അഞ്ചിന് അവാർഡ് ദാന സമ്മേളനം എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കവി കുരിപ്പുഴ ശ്രീകുമാർ കാഷ് അവാർഡുകൾ വിതരണം ചെയ്യും. രാത്രി ഏഴിന് കരാക്കേ ഗാനമേള, 8.30 ന് നൃത്തോത്സവം.
12 ന് രാവിലെ എട്ടിന് പ്രഫ. വി. ഹർഷകുമാറിന്റെ കഥാപ്രസംഗം, 11 ന് സർഗ സങ്കീർത്തനം, വൈകുന്നേരം നാലിന് കാവ്യാർച്ചന, രാത്രി എട്ടിന് ഉരുൾ നേർച്ച സമാപനം.
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പറമ്പിൽ കാർഷിക വ്യാപാര മേള സംഘടിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഇന്നുമുതൽ 12 വരെ ജില്ലാ കളക്ടർ ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ദേവസ്വം വർക്കിംഗ് പ്രസിഡന്റുമാരായ മങ്ങാട് സുബിൻ നാരായൺ, ജി. ഗിരീഷ് കുമാർ, സെക്രട്ടറിമാരായ ഡോ. കെ.വി. ഷാജി, ഡി.എസ്. സജീവ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.