ലോക മാനസികാരോഗ്യ ദിനം: ആശ്രയയിൽ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്
1460171
Thursday, October 10, 2024 6:45 AM IST
കൊട്ടാരക്കര: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര ആശ്രയയിൽ ഇന്ന് മുതൽ ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾ നടക്കും.
തെരുവിൽ അലയുന്ന മനോരോഗികൾക്ക് സംരക്ഷണം, ചികിത്സ നിഷേധിക്കപ്പെട്ട് വീടുകളിൽ കഴിയുന്ന മനോവൈകല്യം സംഭവിച്ചവർക്കുള്ള ക്ഷേമ പ്രവർത്തനങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ, എക്സിബിഷൻ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കായുള്ള പ്രത്യക പരിപാടികൾ, മാനസികാരോഗ്യ പരിപാലനം സംബന്ധിച്ച ബോധവത്ക്കരണം, വിദ്യാർഥികൾക്കുള്ള വിവിധ മത്സരങ്ങൾ, ബഹുജന റാലി തുടങ്ങി വിവിധ പരിപാടികൾ ആണ് ആശ്രയ ക്രമീകരിച്ചിട്ടുള്ളത്.
പരിപാടികളുടെ സംസ്ഥാലതല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് കലയപുരം ആശ്രയയിൽ മുൻ പത്തനംതിട്ട ഡിഎംഒ ഡോ കെ.എസ്. പുരുഷോത്തമ ഭട്ട് നിർവഹിക്കും. സമാപന സമ്മേളനം നവംബർ 10ന്.