ക്ലാസ്റൂംതല ആരോഗ്യ ബോധവത്കരണം സംഘടിപ്പിച്ചു
1443676
Saturday, August 10, 2024 5:57 AM IST
ചവറ: പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ശങ്കരമംഗലം സർക്കാർ ബോയ്സ് ഹൈസ്കൂളിൽ ക്ലാസ് റൂം തല ആരോഗ്യ ബോധവൽക്കരണം സംഘടിപ്പിച്ചു. ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റേയും ചവറ ബ്ലോക്ക് പഞ്ചായത്തിന്റേയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ക്ലാസ്റൂംതല ആരോഗ്യ ബോധവത്കരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ബോധവൽക്കരണ പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ. ഷിബു, സ്കൂൾ സീനിയർ അസിസ്റ്റന്റ് സുകിത, സ്കൂൾ ശുചിത്വ ചുമതലയുള്ള അധ്യാപിക സുലോചന തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ വയറിളക്ക രോഗങ്ങൾ, റാബീസ് മസ്തിഷ്കജ്വരം, ഗ്രീൻ പ്രോട്ടോകോൾ എന്നീ വിഷയങ്ങളെക്കുറിച്ച് ആരോഗ്യ പ്രവർത്തകർ ക്ലാസ് നയിച്ചു. ക്ലാസ് റൂമുകളിൽ ബോധവത്കരണ സ്റ്റിക്കർ പതിക്കുകയും ചെയ്തു.
ചിത്രം : ചവറ ശങ്കരമംഗലം സർക്കാർ ബോയ്സ് ഹൈസ്കൂളിൽ ക്ലാസ് റൂം തല ആരോഗ്യ ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ബോധവൽക്കരണ പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിക്കുന്നു.