മുക്കുത്തോട് യുപി സ്കൂളിന് പുതിയ കെട്ടിടം
1442783
Wednesday, August 7, 2024 6:51 AM IST
ചവറ: ഗ്രാമപഞ്ചായത്തിലെ മുക്കുത്തോട് ഗവ.യുപി സ്ക്കൂളില്‍ എംഎല്‍എ ആസ്തി വികസനഫണ്ട് വിനിയോഗിച്ച് ഒന്നാം നിലയില്‍ നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം സുജിത് വിജയന്‍പിള്ള എംഎൽഎ നിര്‍വഹിച്ചു.
സ്്കൂള്‍ പി ടിഎ യുടെ ആഭിമുഖ്യത്തില്‍ തയാറാക്കുന്ന ഓപ്പണ്‍ ലൈബ്രറിയുടെ ഭാഗമായി അമ്മ വായനയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ജെ.ആര് .സുരേഷ്കുമാർ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ഹരീഷ്കുമാര്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ്കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ജയലക്ഷ്മി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിജിമോള്‍, ചവറ ബ്ലോക്ക് മെമ്പര്‍ പ്രിയഷിനു,
ചവറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പറന്മാരായ എ.സരോജിനി, കെ. സുരേഷ്ബാബു, റാഹിലാബീവി, കെ.അനിത, എസ്എംസി ചെയര്മാന് പ്രശാന്ത് കുരുക്കള്‍, എംപിറ്റിഎ പ്രസിഡന്റ് റ്റി.രജനി തുടങ്ങിയവർ പ്രസംഗിച്ചു.