പരിഷ്കരണ ആനുകൂല്യങ്ങൾ മരവിപ്പിച്ച സർക്കാർ പെൻഷൻ വിതരണവും അവതാളത്തിലാക്കുന്നു
1396703
Friday, March 1, 2024 11:19 PM IST
കൊല്ലം: മൂന്ന് വർഷമായി പെൻഷൻ പരിഷ്കരണ ആനുകൂല്യങ്ങളും ക്ഷാമാശ്വാസവും മരവിപ്പിച്ച സർക്കാർ പെൻഷൻ വിതരണവും അവതാളത്തിലാക്കിയതായി കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ പറഞ്ഞു.
പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ച 2021ലെ സ്വന്തം ഉത്തരവ് വിഴുങ്ങിയ സംസ്ഥാന സർക്കാറും റയിൽവേ യാത്രാനുകൂല്യം പിൻവലിച്ച കേന്ദ്ര സർക്കാരും പെൻഷൻകാരടക്കമുള്ള മുതിർന്ന പൗരരോടുള്ള അവഗണന തുടരുകയാണ് .
കൊല്ലം പെൻഷൻ പേയ്മെന്റ് ട്രഷറിക്ക് മുന്നിൽ കെഎസ്എസ്പിഎ കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംഗത്വവിതരണവും വിശദീകരണയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റിയംഗം ജി .ബാലചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനകമ്മിറ്റിയംഗം ജി .യശോദരൻ പിള്ള അംഗത്വവിതരണം നടത്തി.
ജില്ലാ ട്രഷറർ ഡി .അശോകൻ, ജില്ലാ വൈസ് പ്രസിഡന്റ് ജി .അജിത് കുമാർ ,നിയോജക മണ്ഡലം സെക്രട്ടറി ഡി .രാധാകൃഷ്ണൻ, കുഞ്ഞുമോൻ അലക്സ് , പ്രേംചന്ദ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് ട്രഷറികളിൽ നിന്നും മാസാവസാനം മുഴുവൻ പണവും പിൻവലിച്ച് മുതിർന്ന പൗരരെ വലയ്ക്കുന്ന നടപടിയ്ക്കെതിരെ പെൻഷൻകാർ പ്രതിഷേധപ്രകടനം നടത്തി