മലയിൽ പള്ളിയിൽ തിരുനാൾ കൊ ടിയേറി
1376896
Saturday, December 9, 2023 12:39 AM IST
ചെറിയവെളിനല്ലൂർ: ചെറിയവെളിനല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് മലയിൽ പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിനു കൊടിയേറി. വികാരി ഫാ.മാത്യു അഞ്ചിൽ നേതൃത്വം നൽകി.കൊടിയേറ്റിന് ശേഷം ലദീഞ്ഞ്, വി.കുർബാന എന്നിവയും നടന്നു.ഇന്ന് ഉച്ച കഴിഞ്ഞു 4.30 നു കർമ്മങ്ങൾ ആരംഭിക്കും. ലദീഞ്ഞ്,വി.കുർബാന,സെമിത്തേരി സന്ദർശനം എന്നിവക്ക് ഫാ.ആന്റോപെരുമ്പള്ളിത്തറ നേതൃത്വം നൽകും.നാളെ രാവിലെ പത്തിന് ആഘോഷമായ വി.കുർബാന,ലദീഞ്ഞ് എന്നിവക്ക് ഫാ.അബ്രാഹാം കരിപ്പിങ്ങാംപുറം നേതൃത്വം നൽകും.തുടർന്നു ഉൽപ്പന്ന പിരിവിന്റെ ലേലം,നേർച്ച ഭക്ഷണം എന്നിവയോടുകൂടി തിരുനാൾ സമാപിക്കും.