അമൃത എച്ച്എസ്എസിൽ ബോ ധവത്ക്കരണ ക്ലാസ് നടത്തി
1374573
Thursday, November 30, 2023 1:00 AM IST
പാരിപ്പള്ളി: അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാരിപ്പള്ളി അമൃത സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.
കൗമാരക്കാരിലെ ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ ആയുഷ്ജീവനം ആയുർവേദ ഹോസ്പിറ്റലിലെ ഡോ: ആതിര ആനന്ദ്, ആർത്തവ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ കാരംകോട് ജെ എസ് എം ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ്ഡോ. വിജയകരുണാകരൻ എന്നിവർ ക്ലാസുകൾ എടുത്തു.
അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ്കുമാർ ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.ജി.രജിത അധ്യക്ഷയായിരുന്നു. പിടിഎ പ്രസിഡന്റ് അനിൽകുമാർ , അമ്മ ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി കബീർ പാരിപ്പള്ളി, പിടിഎ വൈസ്പ്രസിഡന്റ് റഹീം ഡോ. സുജയ കരുണാകരൻ എന്നിവർ പ്രസംഗിച്ചു.