പോഷൻമാഹ് ബ്ലോക്ക് തല ഉദ്ഘാടനം നടത്തി
1338554
Wednesday, September 27, 2023 12:10 AM IST
ചവറ : വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ മാഹ് പോഷകാഹാര മാസാചരണം ബ്ലോക്ക് തല ഉദ്ഘാടനംനടന്നു. ചവറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ഉടനീളം മെച്ചപ്പെട്ട പോഷകാഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഗർഭം, ശൈശവം, ബാല്യം, കൗമാരം, എന്നിവ ഉൾപ്പടെയുള്ള നിർണായക ജീവിത ഘട്ടങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ടു നിൽക്കുന്ന പോഷൻ മാഹ് പരിപാടിക്ക് ആണ് തുടക്കം കുറിച്ചത്. പ്രത്യേകമായ മുലയൂട്ടൽ, പൂരകഭക്ഷണം എന്നിവയെ കുറിച്ചുള്ള ക്ലാസ് ഇതോടൊപ്പം നടന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം അധ്യക്ഷയായി. നിഷാസുനീഷ്, എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, ജിജി. ആർ, പ്രിയാ ഷിനു, ഡോ. ഫൈസൽ, സിഡിപി ഓ ഹെമി എന്നിവർ പ്രസംഗിച്ചു.