ആര്യങ്കാവില്‍ കഞ്ചാവ് വേട്ട : യുവാവ് അറസ്റ്റില്‍
1338297
Monday, September 25, 2023 11:02 PM IST
ആര്യങ്കാവ് : ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റില്‍ അധികൃതര്‍ നടത്തിയ വാഹന പരിശോധനക്കിടെ എഴുകിലോ കഞ്ചാവുമായി ഒരാളെ പിടികൂടി. കോഴഞ്ചേരി വള്ളിക്കോട് വാഴമുട്ടം കിഴക്ക് പാലയ്ക്കല്‍ ഹൗസില്‍ അനില്‍കുമാര്‍ എന്ന വിഷ്ണു (28) ആണ് പിടിയിലായത്. രാവിലെ പത്തരയോടെ തെങ്കാശി കൊട്ടാരക്കര സര്‍വീസ് നടത്തുന്ന തിമിഴ്നാട് സര്‍ക്കാര്‍ ബസില്‍ നിന്നുമാണ് അനില്‍കുമാര്‍ പിടിയിലായത്. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.
തെങ്കാശിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കഞ്ചാവ് ആര്‍ക്കുവേണ്ടിയാണ് കടത്തിയതെന്നതടക്കം വിവരങ്ങള്‍ ലഭിച്ചതായി എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഷിജുവിനൊപ്പം എക്സൈസ് ഇൻസ്പെക്ടർ എസ്. ബൈജു, പ്രവന്റീവ് ഓഫീസര്‍ പി.എ അജയകുമാർ, സിഇഒ മാരായ എ.അജയൻ, എസ്. ഹരിപ്രസാദ്, എച്ച്. രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.