കെഎസ്ആർടി എംപ്ലോയീസ് അസോ. സമ്മേളനം ഇന്നുമുതൽ കൊല്ലത്ത്
1337610
Friday, September 22, 2023 11:19 PM IST
കൊല്ലം: കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ - സിഐടിയു സംസ്ഥാന സമ്മേളനം ഇന്നു മുതൽ 25 വരെ കൊല്ലം സി.കേശവൻ മെമോറിയൽ ടൗൺ ഹാളിൽ നടക്കും. 475 പ്രതിനിധികൾ പങ്കെടുക്കും.
ഇന്ന് രാവിലെ ഒമ്പതിന് അഴീക്കോടൻ അനുസ്മരണ സമ്മേളനം. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. ജെ. മേഴ്സിക്കുട്ടിയമ്മ, കെ.എസ്. സുനിൽ കുമാർ എന്നിവർ പ്രസംഗിക്കും.
വൈകുന്നേരം നാലിന് കെഎസ്ആർടിസി ബസ് സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് ചിന്നക്കടയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എസ്.ജയമോഹൻ, എസ്.സുദേവൻ, കെ.രാജഗോപാൽ, എം. മുകേഷ് എംഎൽഎ, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവർ പ്രസംഗിക്കും.
നാളെ രാവിലെ പത്തിന് പുതിയ പരിസ്ഥിതിയും തൊഴിലാളി വർഗവും എന്ന വിഷയത്തിൽ സിഐടിയു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള പ്രസംഗിക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, എഐആർഡബ്ല്യൂഎഫ് ദേശീയ വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരൻ തുടങ്ങിയവർ പ്രസംഗിക്കും.25 - ന് രാവിലെ പത്തു മുതൽ സംഘടനാ ചർച്ച. തുടർന്ന് സർവീസിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.