വൈദ്യുതി ചാർജ് വർധന പിൻവലിക്കണം: ജി.രാജേന്ദ്രപ്രസാദ്
1301403
Friday, June 9, 2023 11:07 PM IST
പാരിപ്പളളി : വർധിപ്പിച്ച ഇന്ധന സെസിന് പുറമെ ജനങ്ങളിൽ അമിത ഭാരം ഏൽപ്പിച്ചു കൊണ്ട് ഏർപ്പെടുത്തിയ വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്ന് ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗവും,യു.ഡി.എഫ് കൊല്ലം ജില്ലാ കൺവീനറുമായ ജി.രാജേന്ദ്ര പ്രസാദ് ആവശ്യപ്പെട്ടു. വിലക്കയറ്റവും നികുതി വർധനവും മൂലം പൊറുതി മുട്ടുന്ന ജനങ്ങൾക്ക് കിട്ടിയ ഇരുട്ടടിയാണ് വൈദ്യുതി ചാർജ് വർധനവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈദ്യുതി ചാർജ് വർധനവിനെതിരെആർ.എസ്.പി ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപാരിപ്പളളി കെ. എസ്.ഇ. ബി ഓഫീസിലേക്ക് നടത്തിയ മാർച്ചും,ധർണ്ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.പി മണ്ഡലം സെക്രട്ടറി ഷാലു. വി ദാസ് അധ്യഷനായി.പ്ലാക്കാട് ടിങ്കു, രാജൻ കുറുപ്പ് , ശാന്തികുമാർ, വേണുഗോപാൽ. രാധാകൃഷ്ണൻ, സുഭദ്രാമ്മ,തുടങ്ങിയവർ പ്രസംഗിച്ചു.
മാർച്ചിനും ധർണയ്ക്കും ഗീത. മിനി. സുധീഷ് . അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.