മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ
1301393
Friday, June 9, 2023 11:05 PM IST
കൊല്ലം: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കുലശേഖരപുരം കടത്തൂർ സ്വദേശി സിയാദി (39 )നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം കരുനാഗപ്പള്ളി പുത്തൻ തെരുവിന് സമീപമത്തെ അമ്മ ഫിനാൻസിൽ 32 ഗ്രാം മാല പണയം വച്ച് 1,25,000 രൂപ സിയാദ് വാങ്ങിയിരുന്നു. മാലയുടെ കൊളുത്തിൽ 916 ഹാൾമാർക്ക് ഉണ്ടായതിനാൽ പ്രഥമദൃഷ്ട്യാ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയിരുന്നില്ല.
പിന്നീട് സംശയം തോന്നി മാല പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം ആണെന്ന് മനസിലായത്. കടയുടമയുടെ പരാതിയെ തുടർന്ന് കരുനാഗപ്പള്ളി പോലീസ് അന്വേഷണം നടത്തി പ്രതിയെ ഇന്നലെ സന്ധ്യയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുമ്പും പ്രതി ഇവിടെ ആഭരണങ്ങൾ പണയം വച്ചിട്ടുണ്ടെങ്കിലും അത് മുക്കുപണ്ടം ആണോ എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു.
എസ്എച്ച്ഒ ബിജു, എസ്ഐ സുജാതൻപിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.