കൊല്ലം: ബൈക്കിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. ചാത്തിനാംകുളം ശക്തിനഗര്‍-66ല്‍ ജലാലുദ്ദീന്റെ ഭാര്യ എ. ലുബാബത്ത് (63) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ കരിക്കോട് ജംഗ്ഷന് സമീപമായിരുന്നു അപകടം. റോഡരികില്‍ നില്‍ക്കുകയായിരുന്ന ലുബാബത്തിനെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ ലുബാബത്തിനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ മരിച്ചു. അപകടത്തിന് ഇടയാക്കിയ ബൈക്ക് കിളികൊല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഖബറടക്കം കോയിക്കല്‍ വലിയപള്ളി ജമാഅത്തില്‍ നടത്തി. മക്കള്‍: നിസാര്‍, നെസീറ, ഷെമീര്‍. മരുമക്കള്‍: ഷാജി, സാഹിറ, ഷാനി.