യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍
1300409
Monday, June 5, 2023 11:32 PM IST
അഞ്ചല്‍ : യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പിടിയില്‍. അഞ്ചല്‍ മലവെട്ടം സ്വദേശി ഉണ്ണി (41) യെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്.
ഉണ്ണിയുടെ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ ഭാര്യ മഞ്ജു (36) വിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണിയും മഞ്ജുവും കുറച്ചു അധികം നാളുകായി പിണക്കത്തിലാണ്. ഉണ്ണി ഇടയ്ക്കിടെ മഞ്ജു താമസിക്കുന്ന ഏറം മലവെട്ടത്തുള്ള വീട്ടില്‍ എത്തി വഴക്കിടാറുണ്ട്. കഴിഞ്ഞ ദിവസവും വീട്ടില്‍ എത്തി വഴക്കിട്ട ഉണ്ണി കത്തി ഉപയോഗിച്ച് മഞ്ജുവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഉണ്ണി ഇതിനു മുമ്പും മഞ്ജുവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ആക്രമണം തടഞ്ഞ ബന്ധുവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഉണ്ണി അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മഞ്ജുവിന്റെ മൊഴി അടക്കം രേഖപ്പെടുത്തിയ പോലീസ് ഉണ്ണിയെ അറസ്റ്റുചെയ്യുകയായിരുന്നു. വൈദ്യ പരിശോധനക്കും തെളിവെടുപ്പിനും ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മുട്ടക്കോഴികുഞ്ഞ് വിതരണം
കൊല്ലം: കുളത്തൂപ്പുഴ മൃഗാശുപത്രി മുഖേന സര്‍ക്കാര്‍ ഫാമില്‍ വികസിപ്പിച്ചെടുത്ത അത്യുല്പാദനശേഷിയുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ എട്ടിന് രാവിലെ 10 മുതല്‍ ഒന്നുവരെ വിതരണം ചെയ്യുന്നു. 45 മുതല്‍ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴി കുഞ്ഞൊന്നിന് 130 രൂപയാണ് നിരക്ക്. ആവശ്യക്കാര്‍ 9447110978 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.