എംസി റോഡില്‍ പെട്രോളുമായി എത്തിയ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു
1300154
Sunday, June 4, 2023 11:37 PM IST
അഞ്ചല്‍ : എംസി റോഡില്‍ പെട്രോളുമായി എത്തിയ ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. കൊട്ടാരക്കര ആയൂര്‍ പാതയില്‍ വഞ്ചിപ്പെട്ടിക്ക് സമീപം ഇന്നലെ രാത്രി
8.50.ഓടെയായിരുന്നു അപകടം. കാര്‍ ഇടിച്ചു നിയന്ത്രണംവിട്ട് മറിഞ്ഞത് 12000 ലിറ്റര്‍ പെട്രോളുമായി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയിലാണ്. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ യാത്രികനായ വയക്കൽ സ്വദേശി ആദം അയുബിനെ പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. മറിഞ്ഞത് ഫുള്‍ ടാറാങ്ക് പെട്രോളുമായി എത്തിയ ടാങ്കര്‍ ലോറിയാണ്. ഉടന്‍ തന്നെ പോലീസും ഫയർഫോഴ്സും എത്തി.
പ്രാഥമിക പരിശോധനയില്‍ ടാങ്കറിനു ചോര്‍ച്ച ഉള്ളതായി അധികൃതര്‍ കണ്ടെത്തി. ഉടന്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നും കൂടുതല്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകളും, റൂറല്‍ പോലീസ് മേധാവിയടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും സ്ഥലത്ത് എത്തി. അപകടത്െതുടർന്ന് എംസി റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും അടച്ച് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. സമീപവാസികളെ അടക്കം മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചു. ഇടവിട്ട സമയങ്ങളില്‍ വെള്ളവും ഫോം കോമ്പോണ്ടും ചേര്‍ത്ത പ്രത്യേക മിശ്രിതം ടാങ്കര്‍ ലോറിക്ക് മുകളില്‍ തളിച്ചുകൊണ്ടേ ഇരിന്നു
ടാങ്കര്‍ ലോറി ഉയര്‍ത്താതെ ചോര്‍ച്ച മാറ്റാന്‍ കഴിയില്ലന്ന വിലയിരുത്തലില്‍ ഉയര്‍ത്താനുള്ള ശ്രമം അധികൃതര്‍ തുടങ്ങി. എന്നാല്‍ 12000 ലിറ്റര്‍ പെട്രോളുമായി മറിഞ്ഞ ലോറി ഉയര്‍ത്തി എടുക്കുക എന്നത് പ്രയോഗികമല്ലെന്നും അതൊരുപക്ഷേ വലിയ അപകടങ്ങള്‍ക്ക് കാരണം ആയേക്കും എന്ന വിലയിരുത്തലില്‍ ലോറിയിലുള്ള പെട്രോള്‍ മറ്റൊരു ടാങ്കര്‍ ലോറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇതിനായി ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് എമര്‍ജന്‍സി റെസ്ക്യു ടീമും പ്രത്യേക വാഹനം അടക്കമുള്ളവയും എത്തി.
ഏകദേശം രണ്ടു മണിക്കൂര്‍ സമയം കൊണ്ട് ടാങ്കര്‍ ലോറിയിലെ ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റി. പിന്നീട് രണ്ട് കൂറ്റന്‍ ക്രയിനുകള്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി പൂര്‍വസ്ഥിതിയിലാക്കി. അപ്പോഴേക്കും സമയം പുലര്‍ച്ചെ മൂന്നായി. ആറുമണിക്കൂര്‍ നീണ്ട പരിശ്രമം വിജയം കണ്ട ആശ്വാസത്തിലായിരുന്നു പോലീസും ഫയര്‍ ഫോഴ്സ് ഉള്‍പ്പടെയുള്ള രക്ഷാപ്രവര്‍ത്തകര്‍. എങ്കില്‍ ആശങ്കയൊഴിഞ്ഞ ആഹ്ലാദത്തിലായിരുന്നു നാട്ടുകാര്‍. നാട്ടുകാരുടെ ഭാഗത്ത് നിന്നും അധികൃതര്‍ക്ക് വലിയ സഹായമാണ് ലഭിച്ചത്. ലോറി പാതയില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. റൂറല്‍ പോലീസ് മേധാവി എം.എല്‍ സുനില്‍, ഡിവൈഎസ്പി ജി.ഡി വിജയകുമാര്‍, കൊട്ടാരക്കര തഹസീല്‍ദാര്‍, വിവിധ സ്റ്റേഷനുകളില്‍ നിന്നുല് ഫയര്‍ ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.