കുണ്ടറ: പേരൂർ മീനാക്ഷി വിലാസം ഗവ.എൽപിസ്കൂളിൽ പ്രവേശനോത്സവം വർണാഭമായി. നവാഗതരെ അക്ഷരതൊപ്പി അണിയിച്ചും പൂക്കൾ, സമ്മാനപ്പൊതി എന്നിവ നൽകിയും സ്വീകരിച്ചു.
മുഖ്യമന്ത്രിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ലൈവ് പ്രദർശനത്തിന് ശേഷം ആരംഭിച്ച സ്കൂൾതല ചടങ്ങിന്റെ ഉദ്ഘാടനം കൊറ്റംകര പഞ്ചായത്ത് പ്രസിഡന്റ് ആർ ദേവദാസ് നിർവഹിച്ചു. കവി മീയണ്ണൂർ ബാബു അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനംചെയ്തു. പിടിഎ പ്രസിഡന്റ് എൻ സുഭാഷ് അധ്യക്ഷനായിരുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.രാജി, മുഖത്തല ബ്ലോക്ക് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, പിടിഎ വൈസ് പ്രസിഡന്റ് ഷാനവാസ്, ശാരീദാസ്, കൊറ്റംകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അർജുനൻപിള്ള, സീനിയർ അധ്യാപിക സജി. വി എന്നിവർ പ്രസംഗിച്ചു. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ടുള്ള കലാപരിപാടികളും നടന്നു.