കുണ്ടറ: മൺറോതുരുത്തിൽ ലൈസൻസ് ഇല്ലാതെ സർവീസ് നടത്തിയ ശിങ്കാര ബോട്ട് പോലീസ് പിടികൂടി. മൺട്രോതുരുത്ത് കൺട്രാങ്കാണി ചിറയിൽവീട്ടിൽ സുകുമാരന്റെ ഉടമസ്ഥതയിലുള്ള ലേക് സ്പോട്ട് ബോട്ടാണ് കിഴക്കേക്കല്ലട പോലീസ് പിടികൂടിയത്.
രജിസ്ട്രേഷൻ ലൈസൻസ് എന്നിവയുടെ കാലാവധി കഴിഞ്ഞ രേഖകൾ ബോട്ടിൽ നിന്നും പിടിച്ചെടുത്തു. കഴിഞ്ഞ ആഴ്ച കിഴക്കേ കല്ലട പോലീസ് മൺറോതുരത്തിൽ നടത്തിയ റൈഡിൽ ലൈസൻസ് ഇല്ലാതെ ഓടിച്ച രണ്ട് വള്ളങ്ങളും ഒരു ശിങ്കാര ബോട്ടും പിടികൂടിയിരുന്നു.