മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി
1282653
Thursday, March 30, 2023 11:00 PM IST
കൊല്ലം: കോര്പ്പറേഷന് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് മുഖേന നടപ്പാക്കുന്ന "ശുചിത്വസാഗരം സുന്ദരതീരം' പദ്ധതിയുടെ ഭാഗമായി തങ്കശേരി ഹാര്‍ബറിന്റെ പരിസരത്ത് നിന്നും ശേഖരിച്ച ഏഴ് ടണ്‍ അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.
800 ഓളം ചാക്കുക്കെട്ടിലായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യമാണ് മേയര്‍ പ്രസന്നാ ഏണസ്റ്റിന്റെ സാന്നിധ്യത്തില്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്.
ഹാര്‍ബറിലെ മറ്റ് ജൈവ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുളള നടപടി ആരംഭിച്ചുവെന്നും തുടര്‍ന്നും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ പിഴ ശിക്ഷ ഉള്‍പ്പെടെ നിയമ നടപടി സ്വീകരിക്കുമെന്നും മേയര്‍ പറഞ്ഞു.
സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ ഗീതാകുമാരി, ജയന്, ജനപ്രതിനിധികളായ സ്റ്റാന്‍ലി, റ്റോമി, ജോര്‍ജ്ജ് ഡി കാട്ടില്‍, മിനിമോള്‍, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.