കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
1282089
Wednesday, March 29, 2023 1:05 AM IST
ചവറ: ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടയിൽ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. പന്മന ചോല ശാന്താലയത്തിൽ (നടുവിലഴികത്തു വടക്കതിൽ) സുരേന്ദ്രനാചാരി - ശാന്തമ്മാൾ ദമ്പതികളുടെ മകൻ എസ്. സതീഷ് കുമാർ (37) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 നാണ് സംഭവം. കന്നേറ്റി പള്ളിമുക്ക് തണ്ണീർക്കുളത്തിനു സമീപം ജോലിക്കിടയിൽ ശ്വാസം മുട്ടലും വയറുവേദനയുമുണ്ടാകുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മരിച്ച സതീഷ് കുമാർ കെഎസ്ഇബി പന്മന സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കറായിരുന്നു. ചവറ പോലീസ് കേസെടുത്തു. സഹോദരിമാർ: സിന്ധു, സന്ധ്യ.