കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂൾ വാർഷികം ആഘോഷിച്ചു
1263065
Sunday, January 29, 2023 10:30 PM IST
കൊട്ടാരക്കര: ഇന്റർനാഷണൽ പബ്ലിക് സ്കൂൾ വാർഷികാഘോഷങ്ങൾ മാർത്തോമാ സഭ മലേഷ്യ - സിംഗപ്പൂർ ഭദ്രാസനാധിപൻ ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു.
വികലമായ വിദ്യാഭ്യാസ രീതികൾ മാനവ രാശിയെ നാശത്തിലേക്കു നയിക്കുമെന്നും ശാശ്വത മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനമാണ് ശോഭനമായ ഭാവിക്ക് അത്യാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത മൂല്യങ്ങളുള്ള വിദ്യാസമ്പന്നർ ലോകത്തെ നയിച്ചാൽ ഇന്നുള്ള പല കെടുതികളെയും അതി ജീവിക്കാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെയർമാൻ ഡോ. ഏബ്രഹാം കരിക്കം അധ്യക്ഷനായിരുന്നു. സിനിമാനടൻ മിനോൺ ജോൺ വാർഷിക പതിപ്പിന്റെ പ്രകാശനം നിർവഹിച്ചു. ഐക്യ രാഷ്ട്ര സഭയുടെ ചുമതലയിലുള്ള എൻജിഒകളുടെ അസോസിയേഷൻ സെക്രട്ടറി ദിലീപ് തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് ഏബ്രഹാം, പഞ്ചായത്ത് അംഗങ്ങളായ എം പി സജീവ്, കെ.ഷീജോമോൻ, ഡയറക്ടർ സൂസൻ ഏബ്രഹാം, നിഷാ.വി.രാജൻ, ഷിബി ജോൺസൻ, സിന്ധ്യാ രാജൻ, സുനിത.ടി.തരകൻ, എബി ജോസഫ്, റിയ മറിയം ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.