വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ
Wednesday, November 30, 2022 11:12 PM IST
കൊല്ലം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള്ളി പു​തി​യ​കാ​വി​ൽ രാ​ജീ​വ് നി​വാ​സി​ൽ സ​ജീ​വ് (35) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​മാ​യി ഇ​യാ​ൾ പ്ര​ണ​യ​ത്തി​ലാ​വു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി ത​വ​ണ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം പ്ര​തി യു​വ​തി​ക്ക് മ​റ്റു ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടെന്ന് ​ആ​രോ​പി​ച്ച് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്ന് യു​വ​തി ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു വി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​ജാ​ത​ൻ​പി​ള്ള, ശ്രീ​കു​മാ​ർ, എഎ​സ്ഐ ഷാ​ജി​മോ​ൻ, സിപിഒ ആ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.