അറിവിന്റെ ലോകത്തേക്ക് നയിക്കാൻ മന്ത്രിയും
1227545
Wednesday, October 5, 2022 10:43 PM IST
കൊല്ലം: കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം എഴുതിക്കാൻ മന്ത്രി കെ. എൻ. ബാലഗോപാലും. കൊട്ടാരക്കരയിലെ ഔദ്യോഗിക വസതിയിലാണ് ധനലക്ഷ്മിക്കൊപ്പം സരസ്വതി കടാക്ഷവും നേർന്ന് കുഞ്ഞുങ്ങളെ ഹരിശ്രീ കുറിപ്പിച്ചത്.
അറിവിന്റെ ലോകത്തേക്ക് കുട്ടികളെ ആനയിക്കാൻ കഴിഞ്ഞത് സന്തോഷം പകരുന്നതായി മന്ത്രി പറഞ്ഞു. സമ്പത്ത് വിദ്യയും അർത്ഥമായും ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകട്ടെ എന്ന് ആശംസിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ അവസാനിപ്പിച്ചത്.