പണമിടപാട് സ്ഥാപന ഉടമയുടെ വസതിക്ക് മുന്നിൽ സത്യഗ്രഹം നടത്തി
1227272
Monday, October 3, 2022 11:02 PM IST
പുനലൂർ: ഗാന്ധി ജയന്തി ദിനത്തിൽ സ്വകാര്യ പണമിടപാടു സ്ഥാപന ഉടമയുടെ വസതിക്കു മുന്നിൽ നിക്ഷേപകർ കൂട്ടസത്യഗ്രഹം നടത്തി. 150 ലേറെ നിക്ഷേപകർ സമരത്തിൽ പങ്കെടുത്തു. രാവിലെ 10ന് ആരംഭിച്ച സമരപരിപാടി ഉച്ചയ്ക്ക് ഒന്നിന് അവസാനിച്ചു. ആക്ഷൻ കൗൺസിൽ ഫോർ കേച്ചേരി ഡിപ്പോസിറ്റേഴ്സ് കൺവീനർ മുരളീധരൻ മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ അനിൽകുമാർ, ശ്രീകുമാരി, ഷീബ തിലകൻ, അരവിന്ദാക്ഷൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. നിക്ഷേപകർക്കു പണം തിരികെ നൽകുക, പോലീസ് നീതി പാലിക്കുക, സ്ഥാപനം ഉടമയ്ക്കെതിരെ കേസ് എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
വ്യാജ ഏജന്‍സികള്‍ക്കെതിരെ
ജാഗ്രത പുലര്‍ത്തണം
കൊല്ലം: നടീല്‍ വസ്തുക്കള്‍ കൃഷി വകുപ്പ് ഫാമുകളില്‍ നിന്നും കൃഷിഭവനുകളില്‍ നിന്നും മാത്രം വാങ്ങി ഗുണമേന്മ ഉറപ്പ് വരുത്താമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
വീടുകള്‍ തോറും വ്യാജ ഏജന്‍സികള്‍ ഓര്‍ഡറെടുത്ത് വില്പന നടത്തുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നല്കി.