ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​ക സൂ​ച​ക​മാ​യി പ്ര​തീ​കാ​ത്മ​ക സ​മ​രം ന​ട​ത്തി. ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത ക​സേ​ര​ക​ളി​ൽ പാ​വ​ക​ളെ വ​ച്ചാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്.

എ​ട്ടു ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ സെ​ക്ര​ട്ട​റി ഒ​രു മാ​സ​ത്തെ മെ​ഡി​ക്ക​ൽ അ​വ​ധി​യി​ൽ പോ​യിരിക്കുകയാണ്. പ​ക​രം ചു​മ​ത​ല അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കാതെ പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത് പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​തി​സ​ന്ധി​യാ​കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ൽ മ​ന​പ്പൂ​ർ​വം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളെ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ ആ​രോ​പ​ണം.

ജീ​വ​ന​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഗ​ഡു​ക്ക​ൾ പോ​ലും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. നി​കു​തി പി​രി​വ് മു​ത​ൽ കെ​ട്ടി​ട ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ൾ വ​ന്നി​ല്ലെ​ങ്കി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്ക് കൂ​ടി സ​മ​രം വ്യാ​പി​ക്കാ​നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഐ​സ​ക് ജോ​സ​ഫ്, സി​ന്ധു ബെ​ന്നി, സീ​മ സ​നോ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ, സ​ജി മ​ച്ചി​ത്താ​ന്നി, ജോ​സ് എവ​ൺ, ജോ​സ​ഫ് വ​ട്ടു​കു​ളം, ലി​സി തോ​മാ​സ്, മി​നി വി​ശ്വ​നാ​ഥ​ൻ, എ​ൽ​സ​മ്മ ജോ​സ​ഫ്, ഫി​ലോ​മി​ന മാ​ണി, സെ​ലീ​ന ബി​നോ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.