ചെ​മ്പേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ലേ​ക്ക് മ​രി​യ​ൻ തീ​ർ​ഥാ​ട​നം ന​ട​ത്തും. ആ​ല​ക്കോ​ട്, എ​ടൂ​ർ, പൈ​സ​ക്ക​രി, ചെ​മ്പ​ന്തൊ​ട്ടി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ലേ​ക്ക് ജ​പ​മാ​ല ചൊ​ല്ലി കാ​ൽ​ന​ട​യാ​യാ​ണു മ​രി​യ​ൻ തീ​ർ​ഥാ​ട​നം. അ​തി​രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വി​ശ്വാ​സി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തു​ന്ന മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ആ​ലോ​ച​നാ​യോ​ഗം ചെ​മ്പേ​രി ബ​സി​ലി​ക്ക​യി​ൽ ത​ല​ശേ​രി അ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ആ​ല​ക്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ർ, വാ​യാ​ട്ടു​പ​റ​മ്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, പൈ​സ​ക്ക​രി ഫൊ​റോ​ന വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം, എ​ടൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ൽ, ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജേ​ക്ക​ബ് വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് കോ​വാ​ട്ട്, ത​ല​ശേ​രി അ​തി​രൂ​പ​ത മി​ഷ​ൻ​ലീ​ഗ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത മീ​ഡി​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ കൂ​വ​പ്പാ​റ​യി​ൽ, ത​ല​ശേ​രി അ​തി​രൂ​പ​ത ക​രി​സ്മാ​റ്റി​ക് മൂ​വ്മെ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് സ്വാ​ഗ​ത​വും ത​ല​ശേ​രി അ​തി​രൂ​പ​ത വൈ​സ് ചാ​ൻ​സ​ല​ർ ഫാ. ​ജോ​സ​ഫ് റാ​ത്ത​പ്പ​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഡി​സം​ബ​ർ ആ​റി​നു രാ​ത്രി 7.30ന് ​എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം മ​ല​യോ​ര ഹൈ​വേ​യി​ലൂ​ടെ 30 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി ജ​പ​മാ​ല ചൊ​ല്ലി ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ ഏ​ഴി​നു രാ​വി​ലെ അ​ഞ്ചി​ന് എ​ത്തി​ച്ചേ​രും വി​ധ​ത്തി​ലു​ള്ള തീ​ർ​ഥാ​ട​നം ന​ട​ക്കും.

ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഡി​സം​ബ​ർ ആ​റി​നു രാ​ത്രി 8.30 ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ശേ​ഷം 20 കി​ലോ​മീ​റ്റ​ർ മ​ല​യോ​ര ഹൈ​വേ​യി​ലൂ​ടെ ജ​പ​മാ​ല ചൊ​ല്ലി കാ​ൽ​ന​ട​യാ​യി ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ ഡി​സം​ബ​ർ ഏ​ഴി​നു പു​ല​ർ​ച്ചെ അ​ഞ്ചി​ന് എ​ത്തി​ച്ചേ​രും. ചെ​മ്പ​ന്തൊ​ട്ടി​യി​ൽ​നി​ന്ന് പൈ​സ​ക്ക​രി​യി​ൽ​നി​ന്നും ചെ​മ്പേ​രി ഫൊ​റോ​ന​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ​നി​ന്നും ഡി​സം​ബ​ർ ഏ​ഴി​നു പു​ല​ർ​ച്ചെ അ​ഞ്ചി​ന് ചെ​മ്പേ​രി ബ​സി​ലി​ക്ക​യി​ൽ എ​ത്തി​ച്ചേ​രും വി​ധ​ത്തി​ൽ കാ​ൽ​ന​ട​യാ​യി ജ​പ​മാ​ല ചൊ​ല്ലി​യു​ള്ള തീ​ർ​ഥാ​ട​ന​ങ്ങ​ളും ന​ട​ക്കും.

ഡി​സം​ബ​ർ ഏ​ഴി​നു പു​ല​ർ​ച്ചെ 5.30 ന് ​ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യോ​ടെ തീ​ർ​ഥാ​ട​നം സ​മാ​പി​ക്കും. മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​മ്പേ​രി​യി​ൽ മ​രി​യ​ൻ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കും. ആ​ല​ക്കോ​ട്, എ​ടൂ​ർ പ​ള്ളി​ക​ളി​ൽ ഡി​സം​ബ​ർ ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള മ​രി​യ​ൻ സ​ന്ധ്യ ഉ​ണ്ടാ​യി​രി​ക്കും.

ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക​യി​ൽ ഡി​സം​ബ​ർ ആ​റി​നു വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല​യും ആ​രാ​ധ​ന​യും ന​ട​ക്കും. തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ​ക്കു വേ​ണ്ടി ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി.

‌ചെ​മ്പേ​രി, ചെ​മ്പ​ന്തൊ​ട്ടി, എ​ടൂ​ർ, പൈ​സ​ക്ക​രി, ആ​ല​ക്കോ​ട്, വാ​യാ​ട്ടു​പ​റ​മ്പ്, നെ​ല്ലി​ക്കാം​പൊ​യി​ൽ, മ​ണി​ക്ക​ട​വ്, കു​ന്നോ​ത്ത് എ​ന്നീ ഫൊ​റോ​ന​ക​ളി​ൽ ഫൊ​റോ​ന കൗ​ൺ​സി​ലു​ക​ളും ഇ​ട​വ​ക​ക​ളി​ൽ പാ​രി​ഷ് കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളും ചേ​ർ​ന്ന് മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​ദേ​ശി​ച്ചു. മ​ല​ബാ​റി​ലെ ഏ​റ്റ​വും വ​ലി​യ തീ​ർ​ഥാ​ട​ന​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​രി​യ​ൻ തീ​ർ​ഥാ​ട​നം എ​ല്ലാ​വ​ർ​ഷ​വും ഡി​സം​ബ​ർ മാ​സ​ത്തി​ലെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണു ന​ട​ത്തു​ന്ന​ത്.