ക​രു​ണാ​പു​രം: ദീ​പി​ക​യും വാ​യാ​ട്ടു​പ​റ​ന്പ്, ആ​ല​ക്കോ​ട്, ചെ​ന്പ​ന്തൊ​ട്ടി, മേ​രി​ഗി​രി ഫൊ​റോ​ന​ക​ളും എ​കെ​സി​സി, ഇ​ൻ​ഫാം എ​ന്നീ സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി 23ന് ​ന​ട​ത്തു​ന്ന റ​ബ​ർ ക​ർ​ഷ​ക സെ​മി​നാ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ്പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ത്തി​യ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ക​രു​ണാ​പു​രം സെ​ന്‍റ് ജൂ​ഡ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പി​ക സീ​നി​യ​ർ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ജോ​ർ​ജ് ത​യ്യി​ൽ ക​ർ​ഷ​ക സെ​മി​നാ​റി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, രാ​ഷ്‌​ട്രീ​യ കി​സാ​ൻ മാ​ഹാ സം​ഘ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​നോ​യ് തോ​മ​സ്, ഇ​ൻ​ഫാം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ക​റി​യ നെ​ല്ലം​കു​ഴി, വാ​യാ​ട്ടു​പ​റ​മ്പ് ഫൊ​റോ​ന കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൺ അ​ട്ടാ​റി​മാ​ക്ക​ൽ, ദീ​പി​ക റീ​ജ​ണ​ൽ മാ​നേ​ജ​ർ വി​ൽ​സ​ൺ ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

23ന് ​ഉ​ച്ച​യ്ക്ക് 1.30 ന് ​ആ​രം​ഭി​ക്കു​ന്ന ക​ർ​ഷ​ക സെ​മി​നാ​റി​ൽ വാ​യാ​ട്ടു​പ​റ​മ്പ്, ആ​ല​ക്കോ​ട്, മേ​രി​ഗി​രി, ചെ​മ്പ​ന്തൊ​ട്ടി മു​ത​ലാ​യ ഫൊ​റോ​ന​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, എ​കെ​സി​സി, ഇ​ൻ​ഫാം പ്ര​തി​നി​ധി​ക​ൾ, ആ​ർ​പി​എ​സി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മെം​ബ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. റ​ബ​റി​ന്‍റെ വി​ല​യി​ടി​വു മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് അ​തി​ജീ​വ​ന​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന സെ​മി​നാ​റി​ൽ കാ​ർ​ഷി​ക രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും. സെ​മി​നാ​റി​നോ​ടു​ബ​ന്ധി​ച്ച് ക​ർ​ഷ​ക​രു​മാ​യി സം​വാ​ദ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. റ​ബ​ർ മേ​ഖ​ല​യി​ൽ പു​തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​വ​രെ ആ​ദ​രി​ക്കും.

സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ: ഫൊ​റോ​ന വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ഫാ. ​ആ​ന്‍റ​ണി പു​ന്നൂ​ർ, ഫാ. ​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ, ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ-​ര​ക്ഷാ​ധി​കാ​രി​ക​ൾ, എ​കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ഇ​ൻ​ഫാം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ക​റി​യ നെ​ല്ലം​കു​ഴി-​സ​ഹ​ര​ക്ഷാ​ധി​കാ​രി​ക​ൾ, ഫാ. ​ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ-​ചെ​യ​ർ​മാ​ൻ, ജോ​ർ​ജ് ത​യ്യി​ൽ-​വൈ​സ് ചെ​യ​ർ​മാ​ൻ, അ​ഡ്വ. ബി​നോ​യ് തോ​മ​സ്-​ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ജ​യ്സ​ൺ അ​ട്ടാ​റി​മാ​ക്ക​ൽ, ബാ​ബു ഡൊ​മി​നി​ക്ക് കാ​വു​ങ്ക​ൽ, തോ​മ​സ് കൊ​ട്ടാ​ടി​ക്കു​ന്നേ​ൽ, ബേ​ബി കോ​യി​ക്ക​ൽ-​ക​ൺ​വീ​ന​ർ​മാ​ർ, സ​ണ്ണി പു​ല്ലു​വേ​ലി​ൽ (ക​ൺ​വീ​ന​ർ), ജോ​ജി പു​ളി​ച്ച​മാ​ക്ക​ൽ, സ​ണ്ണി അ​ഗ​സ്റ്റി​ൻ തു​ണ്ട​ത്തി​ൽ-​പ്രോ​ഗ്രാം ക​മ്മി​റ്റി, ജേ​ക്ക​ബ് വ​ള​യ​ത്ത് (ക​ൺ​വീ​ന​ർ), ഷാ​ജു ജോ​സ​ഫ് പ​ര​വം​പ​റ​ന്പി​ൽ, വി​ൻ​സെ​ന്‍റ് കു​ഴി​ഞ്ഞാ​ലി​ൽ, ജ​യിം​സ് ഇ​മ്മാ​നു​വേ​ൽ-​പ​ബ്ലി​സി​റ്റി ക​മ്മി​റ്റി, തോ​മ​സ് ഒ​ഴു​ക​യി​ൽ, ജോ​ർ​ജ് പ​ന്തം​മാ​ക്ക​ൽ, ജോ​സ് തോ​ണി​ക്ക​ൽ, ജോ​യി​ച്ച​ൻ പ​റ​ന്പി​ൽ-​ഇ​ൻ​വി​റ്റേ​ഷ​ൻ ക​മ്മി​റ്റി, വ​ക്ക​ച്ച​ൻ കു​ഴി​മ​റ്റം, ജോ​സ് വ​ട്ട​പ്പ​റ​ന്പി​ൽ, ജോ​ർ​ജ് കാ​രി​മ​റ്റം, സാ​ബു കൊ​ച്ചു​കു​ന്നേ​ൽ, ജോ​ണി ഇ​ട​ത്തി​ൽ, ടോ​മി തോ​മ​സ്, സാ​ജു കോ​ഴി​പ്പാ​ടം-​ഫു​ഡ് ക​മ്മി​റ്റി.