പ​യ്യ​ന്നൂ​ർ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കേ​ന്ദ്രം തു​ട​രു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സി​പി​എം പ​യ്യ​ന്നൂ​ർ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​യ്യ​ന്നൂ​രി​ൽ ന​ട​ന്നുവ​ന്ന സ​മ്മേ​ള​നം പെ​രു​മ്പ​യി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ സ​മാ​പി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ 34 ജി​ല്ല സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സ​മ്മേ​ള​ന ന​ഗ​രി കേ​ന്ദ്രീ​ക​രി​ച്ച് വോ​ളന്‍റിയ​ർ മാ​ർ​ച്ചും ബ​ഹു​ജ​ന പ്ര​ക​ട​ന​വും ന​ട​ന്നു. പെ​രു​മ്പ​യി​ലെ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ മു​ത​ൽ സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി. ​സ​ന്തോ​ഷി​നെ വീ​ണ്ടും സെ​ക്ര​ട്ട​റി​യാ​യി സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. 21 അം​ഗ ഏ​രി​യ ക​മ്മി​റ്റി​യെ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.