ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര ടൗ​ണു​ക​ളി​ൽ ഒ​ന്നാ​ണ് ക​രി​ക്കോ​ട്ട​ക്ക​രി. 1940 ക​ളി​ലാ​ണ് ഇ​ങ്ങോ​ട്ടു​ള്ള കു​ടി​യേ​റ്റ​ത്തി​ന്‍റെ ആ​രം​ഭം. അ​ഞ്ചു​കു​ന്നു​ക​ളു​ടെ നാ​ടാ​യ അ​യ്യ​ൻ​കു​ന്നി​ലെ മ​ല​നി​ര​ക​ളു​ടെ സ​മ​ത​ല ഭൂ​മി​യാ​യ ക​രി​ക്കോ​ട്ട​ക്ക​രി ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം ഫ​ല​ഭൂ​യി​ഷ്ടി​യു​ള്ള കാ​ർ​ഷി​ക ഭൂ​മി​യാ​ണ്. ക​രി​പോ​ലെ ക​റു​ത്ത മ​ണ്ണു​ള്ള പ്ര​ദേ​ശ​മാ​യ​തു​കൊ​ണ്ടാ​ണ് ക​രി​ക്കോ​ട്ട​ക്ക​രി എ​ന്ന പേ​രു വ​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കു​ടി​യേ​റ്റ കാ​ലത്ത് ഇ​വി​ടു​ത്തെ പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗം ക​രി​ച്ചൂ​ള​ക​ളാ​യി​രു​ന്നു.​ കോ​ട്ട​പോ​ലെ ക​രി കൂ​ട്ടി​യി​ട്ടി​രു​ന്ന പ്ര​ദേ​ശ​മാ​യ​തു​കൊ​ണ്ട് ക​രി​ക്കോ​ട്ട​ക​രി എ​ന്ന പേ​രി​ലേ​ക്ക് എ​ത്തി​യെ​ന്ന​തു​മാ​ണ് കേ​ട്ടു​കേ​ൾ​വി​ക​ൾ.

മ​ല​ബാ​റി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം

കാ​വു​ങ്ക​ൽ, പൂ​ത്തോ​ട്ട​ൽ കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടു​ത്തെ ആ​ദ്യ​കാ​ല കു​ടി​യ​റ്റ​ക്കാ​ർ. പി​ന്നീ​ട് ബ​ന്ധു​ക്ക​ളും പ​രി​ച​യ​ക്കാ​രു​മാ​യി നി​ര​വ​ധി ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നു. ആ​ദ്യം വി​ശ്വാ​സി​ക​ൾ​ക്ക് ഒ​ത്തു​കൂ​ടാ​ൻ വ​ലി​യ​പ​റ​മ്പും​ക​രി​യി​ൽ ജ​ന്മി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് ഓ​ല​മേ​ഞ്ഞ ഒ​രു പ​ള്ളി സ്ഥാ​പി​ച്ചു. പി​ന്നീ​ടാ​ണ് ഇ​ന്നു​കാ​ണു​ന്ന സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​ത്. പി​ന്നീ​ട് സ്കൂ​ൾ, റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ അ​ങ്ങ​നെ പ​ടി​പ​ടി​യാ​യി ക​രി​ക്കോ​ട്ട​ക്ക​രി വ​ള​രു​ക​യാ​യി​രു​ന്നു.
ക​രി​ക്കോ​ട്ട​ക്ക​രി​യു​ടെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ലെ എ​ട​പ്പു​ഴ, വാ​ള​ത്തോ​ട്, ഉ​രു​പ്പും​കു​റ്റി, ഈ​ന്തും​ക​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​ശ്ര​യി​ക്കു​ന്ന​ത് ക​രി​ക്കോ​ട്ട​ക്ക​രി​യെ​യാ​ണ്. പ​ള്ളി, സ്കൂ​ൾ, പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം, പോ​ലീ​സ് സ്റ്റേ​ഷ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ്, കൃ​ഷി​ഭ​വ​ൻ, ബാ​ങ്ക് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഇ​ന്ന് ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ ഉ​ൾ​പ്പെ​ടെ ക​രി​ക്കോ​ട്ട​ക്ക​രി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ഗ​താ​ഗ​ത സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ വ​ള​രെ​യേ​റെ മെ​ച്ച​പ്പെ​ട്ടു.

ക​രി​ക്കോ​ട്ട​ക്ക​രി-വാ​ള​ത്തോ​ട് റോ​ഡ്

30 വ​ർ​ഷ​മാ​യി പു​ന​ർ​നി​ർ​മി​ക്കാ​ത്ത ക​രി​ക്കോ​ട്ട​ക്ക​രി-വാ​ള​ത്തോ​ട് റോ​ഡ് അ​ടി​യ​ന്തരമായി വീ​തി​കൂ​ട്ടി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ആ​യി​ര​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ പ​ര​സ്പ​രം ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന വി​ധം വ​ള​രെ ഇ​ടു​ങ്ങി​യ റോ​ഡാ​ണ്. ഇ​വി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​ട​ക്കം അ​പ​ക​ട​ത്തി​ൽപ്പെടു​ന്ന​തും പ​തി​വാ​ണ്.

മാ​ഞ്ചോ​ട് പാ​ലം

2018 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മാ​ഞ്ചോ​ട് പാ​ലം പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​ന​ർ​നി​ർ​മ്മി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും വാ​ക്കു​പാ​ലി​ച്ചി​ട്ടി​ല്ല.
പ​ല​പ്പോ​ഴാ​യി കോ​ടി​ക​ളു​ടെ ക​ണ​ക്കു​ക​ൾ പ​റ​ഞ്ഞു​കൊ​ണ്ട് ഉ​യ​രു​ന്ന ഫ്ല​ക്സു​ക​ൾ അ​ല്ലാ​തെ മ​റ്റൊ​രു പു​രോ​ഗ​തി​യും പാ​ലം നി​ർ​മാ​ണ​ത്തി​ൽ ന​ട​ന്നി​ട്ടി​ല്ല. 150 ഓ​ളം കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും മ​ഴ​ക്കാ​ല​മാ​യാ​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​റു​ക​ളോ​ളം ചു​റ്റി​വ​ള​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

വി​ല്ലേ​ജ് കെ​ട്ടി​ടം

അ​ങ്ങാ​ടി​ക്ക​ട​വ് വി​ല്ലേ​ജി​നെ ര​ണ്ടാ​യി വി​ഭ​ജി​ച്ചാ​ണ് മൂ​ന്നുവ​ർ​ഷം മു​ന്പ് ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് നി​ല​വി​ൽ വ​ന്ന​ത്. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ല്ലേ​ജ് ഓ​ഫി​സി​ന് ഒ​രു​വ​ർ​ഷം മു​ന്പ് സ്ഥ​ലം അ​നു​വ​ദി​ച്ച് കി​ട്ടി​യെ​ങ്കി​ലും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​ക​ളും ഇ​നി​യും ആ​യി​ട്ടി​ല്ല.

നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ സ്ഥ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. കു​റ്റ​കൃ​ത്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടൗ​ണി​ലെ അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് സി​സി​ടി​വി കാ​മ​റ​ക​ൾ.

വ​ന്യ​മൃ​ഗ ശ​ല്യം

ക​രി​ക്കോ​ട്ട​ക​രി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ എ​ട​പ്പു​ഴ, വാ​ള​ത്തോ​ട്, ഉ​രു​പ്പും​കു​റ്റി, ഈ​ന്തും​ക​രി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, പു​ലി തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.

കൃ​ഷി മാ​ത്ര​മ​ല്ല മ​നു​ഷ്യ ജീ​വ​നും ഭീ​ഷ​ണി​യാ​കു​ന്ന രീ​തി​യി​ലാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ താ​ണ്ഡ​വം. ആ​ദി​വാ​സി സ​ങ്കേ​ത​ങ്ങ​ൾ, മ​റ്റ് പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ളാ​ണ് ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്. മ​റ്റൊ​ന്ന് ടൗ​ണി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പൊ​തു​ശു​ചി​മു​റി ഇ​ല്ലെ​ന്ന​താ​ണ്.

സ്വ​ന്തം ലേ​ഖ​ക​ൻ