ഹൃദ്രോഗം ജയിച്ചവരുടെ ഒത്തുചേരലുമായി കിംസ് ശ്രീചന്ദ് ആശുപത്രി
1465835
Saturday, November 2, 2024 4:27 AM IST
കണ്ണൂർ: കിംസ് ശ്രീചന്ദ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം സംഘടിപ്പിച്ച ഹൃദ്രോഗ ചികിത്സ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ ഒത്തുചേരൽ "ഖൽബ് ' ശ്രദ്ധേയമായി. ഹോട്ടൽ ബെനാലെ ഇന്റർനാഷണലിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ഹൃദ്രോഗ ചികിത്സയിലൂടെ പുനർജീവിതം നേടിയവർക്ക് കിംസ് ഹെൽത്ത് കെയർ കാർഡ് വിതരണം ചെയ്ത് അവരെ ആദരിച്ചു. ഡോ. രവീന്ദ്രൻ (ഡയറക്ടർ ആൻഡ് സീനിയർ കൺസൾട്ടന്റ് കാർഡിയാക് സയൻസ്), ഡോ. സുന്ദീപ് (സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജി), ഡോ. കൃഷ്ണ കുമാർ (സീനിയർ കൺസൾട്ടന്റ് സിവിടിഎസ്), ഡോ. ദിൽഷാദ് (യൂണിറ്റ് ഹെഡ് കിംസ് ശ്രീചന്ദ്), ഡോ. പ്രവിത (എജിഎം ഓപ്പറേഷൻസ്), കിംസ് കേരള ക്ലസ്റ്ററിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ ഫർഹാൻ യാസീൻ എന്നിവർ പ്രസംഗിച്ചു.
പങ്കെടുത്തവർ തങ്ങളുടെ ഹൃദ്രോഗ ചികിത്സയുടെ അനുഭവങ്ങൾ പങ്കുവച്ചു. കിംസ് ശ്രീചന്ദ് ആശുപത്രിയിലെ മികച്ച ചികിത്സയും പരിചരണവും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചുവെന്ന് അവർ പറഞ്ഞു. കിംസ് ശ്രീചന്ദ് ആശുപത്രി കണ്ണൂരിൽ കാർഡിയോളജി മേഖലയിൽ നിർണായകമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ഫോൺ: 70344 66330.