റബർ കർഷകരെ സംരക്ഷിക്കണം: എഎപി
1465817
Saturday, November 2, 2024 4:27 AM IST
പയ്യാവൂർ: റബർ കർഷകർ നേരിടുന്ന പ്രതിസന്ധികളിൽ അവർക്കെതിരാകുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും, റബറിന് ന്യായവില ഉറപ്പാക്കി റബർ കർഷകരെ സംരക്ഷിക്കണമെന്നും ആം ആദ്മി പാർട്ടി (എഎപി) പയ്യാവൂർ മണ്ഡലം കമ്മിറ്റി കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചിരുന്ന അടിസ്ഥാന വിലയായ 250 രൂപ ഒരു കിലോ റബറിന് നൽകണമെന്നും മാസങ്ങളായി മുടങ്ങിയിട്ടുള്ള റബർ ഇൻസെന്റീവ് തുക ഉടൻ തന്നെ കർഷകർക്ക് ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എഎപി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഷാജി തെക്കേമുറി യോഗം ഉദ്ഘാടനം ചെയ്തു. പയ്യാവൂർ മണ്ഡലം പ്രസിഡന്റ് തോമസ് ചക്കാംകുന്നേൽ അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി.വി. ജോസഫ്, വർഗീസ് ഐപ്പൻപറമ്പിൽ, കെ.എ. സോജു, തോമസ് കുരീയ്ക്കൽ, ഡൊമിനിക്ക് എന്നിവർ പ്രസംഗിച്ചു. പയ്യാവൂർ സ്വദേശിയായ സാഹിത്യപ്രതിഭ ലിജു ജേക്കബിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.