കെഎസ്എസ്പിഎ സബ് ട്രഷറിയിലേക്ക് മാർച്ച് നടത്തി
1465816
Saturday, November 2, 2024 4:27 AM IST
ശ്രീകണ്ഠപുരം: നാൽപ്പത് മാസത്തെ ക്ഷാമാശ്വാസ കുടിശിക പെൻഷൻകാർക്ക് നിഷേധിച്ചതിനെ തിരേ കെഎസ്എസ്പിഎ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം സബ് ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിണറായി സർക്കാരിന്റെ ദൂർത്തും സാമ്പത്തിക കെടുകാര്യസ്ഥതയും മൂലം കേരളം സർവനാശത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് പി. ദിനേശൻ അധ്യക്ഷത വഹിച്ചു. ജോസ് അഗസ്റ്റിൻ, പി.പി. ചന്ദ്രാംഗദൻ, എം.പി. കുഞ്ഞിമൊയ്തീൻ, പി.സി. മറിയാമ്മ എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: കെഎസ്എസ്പിഎ ചെറുപുഴ ബ്ലോക്കിന്റെ നേതൃത്വത്തിൽ ചെറുപുഴ സബ് ട്രഷറിയിലേക്ക് നടത്തിയ മാർച്ചും വിശദീകരണ സംസ്ഥാന കൗൺസിൽ അംഗം കോടൂർ കുഞ്ഞിരാമൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം തോമസ് കൈപ്പനാനിക്കൽ, ഡോ. പി.എം. ജോസഫ്, ടി.എം. ബാലകേശവൻ നമ്പീശൻ, എം.കെ. സുരേഷ്കുമാർ, രമേശൻ കാന, കെ.എം. കുഞ്ഞപ്പൻ, കെ.സി. ഗ്രേസി, ഷാജൻ ജോസ് എന്നിവർ പ്രസംഗിച്ചു.