കനത്ത മഴയിൽ വീട് തകർന്നു
1576969
Saturday, July 19, 2025 12:39 AM IST
രയറോം: കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ വീട് തകർന്നു. രയറോം പുളിയിലംകുണ്ടിലെ കാരിവേലിൽ ലൂക്കയുടെ വീടിന്റെ അടുക്കള ഭാഗമാണ് പൂർണമായി തകർന്നു വീണത്.
വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു. അവർ അടുക്കളയിൽ നിന്ന് അടുത്ത റൂമിലേക്ക് പോയ സമയത്താണ് തകർന്ന് വീണത്. ഈ സമയം വീട്ടിൽ പ്രായമായ ദമ്പതിമാർ മാത്രമാണ് ഉണ്ടായിരുന്നത്.