ആദിവാസികളെ കള്ളക്കേസിൽ കുടുക്കിയതായി ആരോപണം; മാർച്ച് നടത്തി
1576891
Friday, July 18, 2025 7:58 AM IST
ആലക്കോട്: ഫർലോംഗ്കരയിൽ വ്യാജമദ്യ റെയ്ഡിനെത്തിയ എക്സൈസ് അതിക്രമം നടത്തിയെന്നും ആദിവാസികളെ കള്ളക്കേസിൽ കുടുക്കിയതായും ആരോപിച്ച് ആദിവാസി ക്ഷേമസമിതി ആലക്കോട് ഏരിയാ കമ്മിറ്റി ആഭിമുഖ്യത്തിൽ ആലക്കോട് എക്സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ചിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. എക്സൈസ് ഓഫീസിന് മുന്നിൽ ആലക്കോട് എസ്എച്ച്ഒ മഹേഷ് കെ. നായർ, കുടിയാന്മല എസ്എച്ച്ഒ എം.എൻ. ബിജോയി, എസ്ഐമാരായ എൻ.ജെ. ജോസ്, കെ.വി. സത്യനാഥൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മാർച്ച് തടഞ്ഞു. പ്രതിഷേധ മാർച്ച് എകെഎസ് ജില്ലാ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു.
പി. കുമാരൻ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ കമ്മിറ്റിയംഗം സി.എൻ. ഷൈൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രേമലത, കെ.ബി. ചന്ദ്രൻ, ഇ.സി. കുഞ്ഞിരാമൻ, ഫർലോംഗ്കര ഉന്നതി ഊര്മൂപ്പൻ രമേശൻ , പി.കെ. രവി എന്നിവർ പ്രസംഗിച്ചു.