ന​ടു​വി​ൽ: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​ല​ക്ക​യം ത​ട്ടി​ൽ വെ​ള്ളാ​ട്-​ന​ടു​വി​ൽ ദേ​വ​സ്വ​ത്തി​ന് ഭൂ​മി​യു​ണ്ടെ​ന്ന കേ​സി​ൽ ദേ​വ​സ്വ​ത്തി​ന​നു​കൂ​ല​മാ​യി കോ​ട​തി​വി​ധി. ത​ളി​പ്പ​റ​മ്പ് മു​ൻ​സി​ഫ് കോ​ട​തി​യാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. 292/14 സ​ർ​വേ ന​മ്പ​റി​ൽ​പ്പെ​ടു​ന്ന 5.44 ഏ​ക്ക​ർ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ​മാ​ണ് വി​ധി​യി​ലൂ​ടെ ദേ​വ​സ്വ​ത്തി​ന് ല​ഭി​ച്ച​ത്. ഡി​ടി​പി​സി ന​ട​ത്തു​ന്ന ടൂ​റി​സം കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്നാ​ണ് ഭൂ​മി​യു​ള്ള​ത്.

2017ൽ ​അ​ന്ന​ത്തെ വെ​ള്ളാ​ട്-​ന​ടു​വി​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ടി.​എ​ൻ. ബാ​ല​കൃ​ഷ്ണ​നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ടി. ​രാ​ജേ​ഷാ​യി​രു​ന്നു അ​ന്ന് ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ. ക്ഷേ​ത്ര​രേ​ഖ​ക​ൾ പ്ര​കാ​രം ഇ​വി​ടെ കൈ​യേ​റ്റം ന​ടു​ന്നി​ട്ടു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ഡ്വ. കെ.​ജി.​സു​നി​ൽ​കു​മാ​ർ വ​ഴി കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

തു​ട​ർ​ന്ന് വ​ന്ന ദേ​വ​സ്വം ചെ​യ​ർ​മാ​ൻ വി. ​ബി​നു​വും ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സി.​എ. അ​ജീ​ഷും കേ​സ് തു​ട​ർ​ന്ന് ന​ട​ത്തു​ക​യാ​യി​രു​ന്നു. കോ​ട​തി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി വി​ധി. പാ​ല​ക്ക​യ​ത്തെ ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്പ​തു കേ​സു​ക​ളാ​ണ് ദേ​വ​സ്വം കൊ​ടു​ത്തി​ട്ടു​ള്ള​ത്. അ​തി​ലൊ​ന്നി​ലാ​ണ് ഇ​പ്പോ​ൾ വി​ധി വ​ന്ന​ത്.