കണ്ണൂർ നിയോജക മണ്ഡലത്തിൽ 146 പട്ടയങ്ങൾ വിതരണം ചെയ്തു
1576972
Saturday, July 19, 2025 12:39 AM IST
കണ്ണൂർ: ബോധപൂർവമായ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിച്ച് അത് സാധാരണക്കാരന് നല്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കുടിയേറ്റത്തെയും കൈയേറ്റത്തെയും സർക്കാർ ഒരുപോലെയല്ല കാണുന്നത്. കണ്ണൂർ നിയോജക മണ്ഡലം പട്ടയമേള കണ്ണൂരിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഭൂരഹിതരായ മുഴുവൻ പേരേയും ഭൂമിക്ക് അവകാശികൾ ആക്കുന്നതിനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇതിനായി പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി 2.5 ലക്ഷമായി ഉയർത്തും. ഇതുവരെ ഇത് ഒരുലക്ഷമായിരുന്നു. ഓരോ ആളുകളുടെയും പേരുള്ള വിശദാംശങ്ങൾ ഡിജിലോക്കറിൽ സൂക്ഷിച്ച് വിവിധ സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
നിയോജക മണ്ഡലത്തിൽ 146 പട്ടയങ്ങൾ വിതരണം ചെയ്തു. കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദൻ ഓൺലൈനായി സംസാരിച്ചു. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പട്ടയങ്ങൾ വിതരണം ചെയ്തു.
രണ്ടു ലക്ഷംവീട് പട്ടയങ്ങളും 144 എൽടി പട്ടയങ്ങളുമാണ് മേളയിൽ വിതരണം ചെയ്തത്. പി.കെ. പ്രമീള, എ. അനീഷ, വി.കെ. സുരേഷ്ബാബു, കണ്ണൂർ എഡിഎം കല ഭാസ്കർ, കണ്ണൂർ തഹസിൽദാർ ആഷിക് തോട്ടോൻ, ഭൂരേഖ തഹസിൽദാർ എം.കെ. മനോജ്കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.